മുക്കം: ചെറുവാടി പഴം പറമ്പ് പ്രദേശത്ത് നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്നേഹ മധുരം നൽകി ആദരിച്ചു. യൂണിറ്റ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് എം എസ് എഫ് പ്രവർത്തകർ വിജയികളുടെ വീടുകളിലെത്തിയാണ് സ്നേഹ മധുരം കൈമാറിയത്. പ്രദേശത്ത് നിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹന്ന ഫാത്തിമ,
സാനിയ ടി പി എന്നിവരെയും മറ്റ് വിജയികളേയുമാണ് ആദരിച്ചത്.
ആദരം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആയിഷ ചേലപ്പുറത്ത് മുഖ്യാഥിതിയായി. പി ജി മുഹമ്മദ്, എസ് എ നാസർ, സാദിഖ് പുത്തലത്ത്, കെ പി ഷാജു റഹ്മാൻ, ടി പി മൊയതിൻ, ഫസറു റാഷിദ്, എസ് മൻസൂർ, മുജീബ് എൻ കെ , പി സി മൊയ്തീൻ കുട്ടി, ഇഖ്മാൽ എസ്, മുബഷിർ പി സി, ഇഹ്സാൻ ടി പി, ഇഖ്ബാൽ പി ജി, ഫായിസ്, സമദ് ടി പി, ജാസിം കെ പി, മുസമ്മിൽ സംബന്ധിച്ചു.
Post a Comment