തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷ ഞായറാഴ്ച ഉച്ചക്കുശേഷം രണ്ട് മുതൽ 5.20വരെ നടക്കും. 1.30ന് ശേഷം പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
ഇന്ത്യക്കകത്ത് 543ഉം വിദേശത്ത് 14ഉം നഗരകേന്ദ്രങ്ങളിലുമായി നടക്കുന്ന പരീക്ഷക്ക് 18.72 ലക്ഷം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്. കേരളത്തിൽ 16 നഗരകേന്ദ്രങ്ങളിലായി 1.20 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്. കാസർകോട്, പയ്യന്നൂർ, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തിൽ പരീക്ഷകേന്ദ്രങ്ങൾ.
Post a Comment