സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ (CRIF) ഉൾപ്പെടുത്താൻ അർഹതയുള്ള 15 പ്രധാന റോഡുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സമഗ്ര പദ്ധതി പൊതുമരാമത്ത് വകുപ്പിന് 2021 ഒക്ടോബർ മാസം 11 ന് അയച്ചിരുന്നു. ഇതിൽ 10 റോഡുകൾ ഉൾപ്പെടുത്തി 2022 മാർച്ച് 29 ന് പൊതുമരാമത്ത് വകുപ്പ് കേന്ദ്ര ഗതാഗത വകുപ്പിന് പ്രപ്പോസൽ സമർപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി എം.പി വയനാട് പാർലമെന്റ് മണ്ഡലത്തിലെ റോഡുകൾക്കുള്ള 145 കോടി അടിയന്തിര പ്രാധാന്യത്തോടെ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
വയനാട് പാർലമെൻറ് മണ്ഡലത്തിൽ CRIF പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കുന്നതിന് രാഹുൽ ഗാന്ധി എം. പി നൽകിയ റോഡുകളിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ച റോഡുകളും തുകയും താഴെ പറയും പ്രകാരമാണ്.
1 . കാവുമന്ദം - മാടക്കുന്ന് - ബാങ്ക്കുന്ന് റോഡ് 12. KM, 15 കോടി
2. പനമരം - നെല്ലിയമ്പം- നടവയൽ -വെലിയമ്പം റോഡ്.11.2 KM,15 കോടി
3. ബേഗൂർ - തിരുനെല്ലി റോഡ് 10 KM,12 കോടി
4. സുൽത്താൻ ബത്തേരി- കട്ടയാട് -പഴുപ്പത്തൂർ റോഡ് 14.1 KM,18 കോടി
5. മുള്ളൻകൊല്ലി-പാടിച്ചിറ കബനിഗിരി -മരക്കടവ്- പെരിക്കല്ലൂർ റോഡ് 13.4 KM,15 കോടി
6.വെള്ളമുണ്ട - വരാമ്പറ്റ - പന്തിപ്പൊയിൽ -പടിഞ്ഞാറത്തറ റോഡ്, 12 KM,15 കോടി
7. ചെന്നലോട്-ഊട്ടുപാറ റോഡ്,12 KM,15 കോടി
8. മലപ്പുറം ജില്ലയിലെ പെരകമണ്ണ-കുഴിയംപറമ്പ് റോഡ് & കാവനൂർ-വടക്കുമല-കാരപ്പറമ്പ് റോഡ്,11 KM,13 കോടി
9.വണ്ടൂർ -കാളികാവ് റോഡ്& വണ്ടൂർ ബൈപാസ്സ് റോഡ് 12 KM,12 CR
10. *കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി -ശാന്തിനഗർ -കോടഞ്ചേരി - പുലിക്കയം -വലിയകൊല്ലി -പുല്ലൂരാംപാറ - പള്ളിപ്പടി റോഡ് 12 KM,15 കോടി*.
Post a Comment