മുക്കം: മഴക്കാലത്ത് ഉണ്ടാവുന്ന പകർച്ചവ്യാധികൾ തടയുക, ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും വീടുകളും സ്ഥാപനങ്ങളും മാലിന്യ മുക്തമാക്കുക
തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച ക്ലീൻ കൊടിയത്തൂർ പദ്ധതിയുടെ ഭാഗമായി അവസാനലോഡ് മാലിന്യവും കൊടിയത്തൂരിൽ നിന്ന് കയറ്റി അയച്ചു. 1,76,000 ൽ പരം കിലോ മാലിന്യമാണ് ഗ്രീൻ കേരള കമ്പനിയുടെ നിറവ്
എജൻസിക്ക് കൈമാറിയത് . 2 മാസം മുൻപ് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പദ്ധതി പ്രകാരം ഹരിത കർമസേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു മാലിന്യം ശേഖരിച്ചത്. വിവിധ ദിവസങ്ങളിൽ ഓരോ വാർഡുകളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ എത്തി മാലിന്യങ്ങൾ ശേഖരിക്കുകയും അവ പിന്നീട് വാർഡ് കേന്ദ്രങ്ങളിലെത്തി ശേഖരിച്ച് ഇവിടെ നിന്ന് നിറവ് ഏജൻസി മാലിന്യം കൊണ്ട് പോവുകയുമായിരുന്നു. ഇത്തരത്തിൽ 34 ലോഡ് മാലിന്യമാണ് പഞ്ചായത്തിൽ നിന്ന് കയറ്റി അയച്ചത്.
തരം തിരിക്കാത്ത മാലിന്യങ്ങളാണ് ഇത്തവണ ഏജൻസിക്ക് കൈമാറിയത്. ഇനി മുതൽ ഹരിത കലണ്ടർ പ്രകാരമായിരിക്കും മാലിന്യം ശേഖരിക്കുക എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു.
കലണ്ടർ പ്രകാരം രണ്ടാം ഘട്ടത്തിന് ഉടൻ തുടക്കമാവുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അറിയിച്ചു.ഹരിത കലണ്ടർ പ്രകാരം പേപ്പർ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ എന്നിവ എല്ലാ മാസവും ചെരിപ്പ്, ബാഗ്, തെർമോകോൾമാലിന്യങ്ങൾ ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലും കണ്ണാടി, കുപ്പി ചില്ല് മാലിന്യങ്ങൾ ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിലും ഇ മാലിന്യങ്ങൾ മാർച്ച്, ജൂൺ, ഡിസംബർ മാസങ്ങളിലും മരുന്ന് സ്ട്രിപ്പുകൾ ജനുവരി, മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ മാസങ്ങളിലും തുണി മാലിന്യങ്ങൾ ഏപ്രിൽ, സെപ്തംബർ മാസങ്ങളിലുമാണ് ശേഖരിക്കുക.ഒന്നാം ഘട്ടത്തിൽ അവസാന ലാേഡ് മാലിന്യം കയറ്റി അയച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻറ് ഷിഹാബ് മാട്ടുമുറി, ആയിഷ ചേലപ്പുറത്ത്, ദിവ്യ ഷിബു, എം.ടി റിയാസ്, ബാബു പൊലുകുന്നത്ത്, രതീഷ് കളക്കുടിക്കുന്ന്, ടി.കെ അബൂബക്കർ, അസി: സെക്രട്ടറി പ്രിൻസിയ ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു
Post a Comment