രാജ്യത്ത് മൂന്ന് വര്‍ഷം കൊണ്ട് 25 ലക്ഷം ടണ്‍ ഇ - മാലിന്യമുണ്ടായെന്ന് കേന്ദ്രം.
2017 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ 24,94,621 ലക്ഷം ടണ്‍ ഇ- മാലിന്യമുണ്ടായെന്നാണ് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ അറിയിച്ചത്.
നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, എസ്റ്റേറ്റ്, വ്യാവസായിക ക്ലസ്റ്ററുകള്‍ എന്നിവയില്‍ ഇ- മാലിന്യങ്ങള്‍ പൊളിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമായി വ്യാവസായിക സ്ഥലമോ ഷെഡ്ഡുകളോ നീക്കി വയ്ക്കുകയോ അനുവദിക്കുകയോ ചെയ്യുന്നതിനുളള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറുകള്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലോക്സഭയില്‍ ബെന്നി ബഹനാന്‍ എം.പി യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
Post a Comment