രാമനാട്ടുകരയിൽ 27 മുതൽ ഗതാഗതപരിഷ്കാരം


രാമനാട്ടുകര അങ്ങാടിയിൽ ജൂലായ് 27 മുതൽ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നു. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച നഗരസഭാ ഭരണാധികാരികളും പോലീസും മോട്ടോർവാഹനവകുപ്പും ചേർന്ന് സംയുക്ത പരിശോധന നടത്തി. 6.66 കോടി രൂപ ചെലവിട്ട് നടത്തിയ നഗരസൗന്ദര്യവത്‌കരണ പദ്ധതി മാർച്ച്‌ 27-ന് ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും അങ്ങാടിയിലെ ഗതാഗത ക്രമീകരണങ്ങൾ ഒന്നും നടപ്പാക്കിയിരുന്നില്ല.
പുതിയ ക്രമീകരണമനുസരിച്ചു ബസ്‌സ്റ്റാൻഡിന് മുന്നിൽ കുറച്ചു സ്ഥലത്ത്‌ വാഹനങ്ങൾ നിർത്താൻ പേ ആൻഡ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. ഇത്‌ പ്രത്യേകമായി അടയാളപ്പെടുത്തും.




ചാലിയാർ കോംപ്ലക്സിനുമുന്നിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നത് തടയും. ഇവിടെയും റോഡരികിൽ അടയാളപ്പെടുത്തി വാഹന പാർക്കിങ് നിജപ്പെടുത്തും. അങ്ങാടിയിൽ നഗര സൗന്ദര്യവത്കരണ പദ്ധതിപ്രകാരം വീതികൂട്ടിയ സ്ഥലങ്ങളിലെല്ലാം വാഹനപാർക്കിങ്ങിന് പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാക്കും. നഗര സഭാ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, വൈസ് ചെയർമാൻ കെ. സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ലത്തീഫ്, കെ.എം. യമുന, ട്രാഫിക് എസ്.ഐ. മനോജ്‌ ബാബു, ഫറോക്ക് എസ്.ഐ. കെ. സുഹൈബ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗതാഗത ക്രമീകരണ പരിശോധന.

Post a Comment

Previous Post Next Post
Paris
Paris