വാതിൽപ്പടി സേവനം; വേറിട്ട മാതൃക തീർത്ത് കൊടിയത്തൂർ. ഉന്നത വിജയം നേടിയ പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി അനുമോദനം നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്


മുക്കം: പ്രയാധിക്യം, ഗുരുതര രോഗം, ശാരീരിക മാനസിക വെല്ലുവിളി , അതി ദാരിദ്ര്യം തുടങ്ങി വിവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മ കൊണ്ടും മറ്റു പ്രശ്നങ്ങൾ കൊണ്ടും അടിസ്ഥാന സർക്കാർ സേവനങ്ങൾ യഥാ സമയം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ജന വിഭാഗങ്ങൾക്കും സർക്കാർ സേവനങ്ങളു മറ്റും വീടുകളിലെത്തിച്ചു നൽകുന്ന വാതിൽപ്പടി സേവനത്തിൽ വേറിട്ട മാതൃക തീർത്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.ഗ്രാമപഞ്ചായത്ത്  പരിധിയിൽ എസ് എസ് എൽ സി, +2 പരീകളിൽ വിജയിച്ച മുഴുവൻ ഭിന്നശേഷിക്കാർക്കും 
പദ്ധതിയുടെ ഭാഗമായി ഉപഹാരങ്ങൾ വീടുകളിലെത്തിച്ചു നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തിൻ്റെ നേതൃത്വത്തിലാണ് ഓരോ വീടുകളിലുമെത്തി ഉപഹാരം കൈമാറിയത്. പദ്ധതിയാരംഭിച്ച് രണ്ട് മാസത്തിനകം തന്നെ നിരവധി പേർക്ക് പെൻഷൻ എത്തിച്ചു നൽകാനും ലൈഫ് സർട്ടിഫിക്കറ്റ് നൽകാനും സാധിച്ചിട്ടുണ്ട്. മാത്രമല്ല നിത്യരോഗികൾ ഉൾപ്പെടെയുള്ളവർക്ക് മരുന്നുകളും ആധാർ കാർഡ് ഉൾപ്പെടെ
യുള്ള സേവനങ്ങളും വീടുകളിൽ എത്തിച്ചു നൽകാനായതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു. 




കോഴിക്കോട് ജില്ലയിൽ ആദ്യഘട്ടത്തിൽ പദ്ധതിക്കായി തെരഞ്ഞെടുത്ത 2 പഞ്ചായത്തുകളിൽ ഒന്ന് കൊടിയത്തൂരായിരുന്നു.
ക്ഷേമ പെൻഷനുകൾക്ക് വേണ്ടിയുള്ള മാസ്റ്ററിങ്‌, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷ പെൻഷൻ അപേക്ഷകൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള അപേക്ഷകൾ തുടങ്ങി ഗ്രാമ പഞ്ചായത്തിലെ 16 വാർഡുകളിലും കൃത്യമായ നെറ്റ് വർക്ക്‌ സൃഷ്ടിച്ച് ഓരോ വീടുകളിളും തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർ സദാ നിരീക്ഷണം നടത്തി സഹായം ചെയ്തു കൊണ്ടിരിക്കുന്ന തരത്തിൽ ആണ് പദ്ധതി നടന്നു വരുന്നത്.
 ഓരോ വാർഡുകളിലും വിവിധ സ്‌ക്വാഡുകൾ ആയി ഗ്രാമ പഞ്ചായത്ത്‌ ചെയ്യുന്ന വ്യക്തിഗത സേവനങ്ങൾ ഉൾകൊള്ളിച്ച് തയ്യാറാക്കിയ ബ്രോഷർ, ലാപ്ടോപ് ഉൾപ്പെടെയുള്ള സാമഗ്രികളുമായി വീട്ടു മുറ്റത്തു കൂടി സഞ്ചരിച്ച് അർഹരെ കണ്ടെത്തി അവിടെ വെച്ച് തന്നെ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കുകയുമാണ് വാതിൽ പടി സേവനത്തിന്റെ 
അദ്യ ഘട്ടം. 
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ
ടി.കെഅബൂബക്കർ   ബാബുപൊലു കുന്നത്ത്, മറിയം കുട്ടി ഹസ്സൻ,  ,കെ.ജി സീനത്ത്, ഫാത്തിമ നാസർ, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ, അഷ്റഫ് കൊളക്കാടൻ, പി.എം നാസർ, ടി.കെ ജാഫർ, നിയാസ് പന്നിക്കോട് തുടങ്ങിയവരാണ് വീടുകളിൽ നേരിട്ടെത്തി ഉപഹാരം കൈമാറിയത്

ചിത്രം:

Post a Comment

Previous Post Next Post
Paris
Paris