മുക്കം: കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കൊടിയത്തൂരിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. ഇതിൻ്റെ ഭാഗമായി
ദുരന്തനിവാരണ യോഗം ചേർന്നു.പ്രാദേശിക കമ്മറ്റിയും രൂപീകരിച്ചു. ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക കെടുതി അനുഭവിക്കാറുള്ള ചെറുവാടി കേന്ദ്രീകരിച്ചാണ് പ്രാദേശിക സമിതി രൂപീകരിച്ചത്. ദുരന്തത്തെ നേരിടാൻ ആവശ്യമായിട്ടുള്ള ഉപകരണങ്ങളുടെ ലിസ്റ്റ് യോഗത്തിൽ തയാറാക്കുകയും അവ അടിയന്തിരമായി സജീകരിക്കാൻ സമിതിയുടെ കൺവീനറെ ചുമതലപ്പെടുത്തുകയും ചെയ്തു.
ദുരന്തമുണ്ടായാൽ നേരിടുന്നതിനായി
ജെ സി ബി, വുഡ് കട്ടർ, ബോട്ട് ,തോണി, ക്രെയിൻ ഉൾപ്പെടെ ഒരുക്കി വെക്കാനും കെ.എസ്.ഇ.ബി, ഇലക്ട്രീഷ്യൻ, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കാർപെൻർ, പോലീസ്, വില്ലേജ് ഓഫീസ്, ക്യാംപ് സെൻ്റർ എന്നിവരുടെ നമ്പർ ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തുന്നതിനും തീരുമാനമായി. യോഗത്തിൽ
വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡൻ്റ് ശിഹാബ് മാട്ടുമുറി, ഫസൽ കൊടിയത്തൂർ, ആയിഷ ചേലപ്പുറത്ത്, ബാബു പൊലും കുന്നത്ത് ബ്ലോക്ക് പഞ്ചായത്ത് മെംബർ അഡ്വ. കെ.പി സുഫിയാൻ ചെറുവാടി, സുഹറ വെളളങ്ങോട്ട് നേതൃത്വം നൽകി.
Post a Comment