സ്ട്രീറ്റ് ലൈറ്റ് പരിപാലനം - സർക്കാർ കമ്പനിക്കെതിരെ നടപടിയുമായി കൊടുവള്ളി നഗരസഭ


കൊടുവള്ളി : കൊടുവള്ളി നഗരസഭയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും, പരിപാലിക്കുന്നതിനും കരാറിൽ ഏർപ്പെട്ടിരിക്കുന്ന കേരള സർക്കാർ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റ്ർപ്രൈസസ് ലിമിറ്റഡ്(KSIE) എന്ന സ്ഥാപനത്തിനെതിരെ നടപടി എടുക്കുന്നതിന്ന് 15.07.2022 ന് ചേർന്ന നഗരസഭാ കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചു.




സ്ട്രീറ്റ് ലൈറ്റുകളുടെ പരിപാലനത്തിന് 31-03-2023 വരെ കാലാവധി നിശ്ചയിച്ചാണ് നഗരസഭ കെ.എസ്.ഐ.ഇ-യുമായി കരാർ ഉടമ്പടി വെച്ചിട്ടുള്ളത്. എന്നാൽ നഗരസഭയിൽ  സ്ട്രീറ്റ് ലൈറ്റുകൾക്ക് ആവശ്യമായ പരിപാലനം കെ.എസ്.ഐ.ഇ നടത്താത്തതിനാൽ ധാരാളം സ്ട്രീറ്റ് ലൈറ്റുകൾ അണഞ്ഞു കിടക്കുകയാണ്.
പ്രസ്തുത ലൈറ്റുകൾ പരിശോധിച്ച് റിപ്പയർ ചെയ്യുന്നതിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മൂന്ന് തവണ കെ.എസ്.ഐ.ഇ-ക്ക് നഗരസഭ കത്ത് നൽകിയെങ്കിലും നാളിതുവരെ യാതൊരു പ്രതികരണവും ലഭ്യമാക്കുകയോ, സ്ട്രീറ്റ് ലൈറ്റുകൾ റിപ്പയർ ചെയ്യുകയോ ചെയ്യാത്തതിനാൽ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റകർപ്രൈസസുമായി ഏർപ്പെട്ട കരാറുടമ്പടി വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്നതിൽ സ്ഥാപനവുമായുള്ള കരാർ റദ്ദ് ചെയ്യാനും, സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാറിനോട് ശുപാർശ ചെയ്യാനും നഗരസഭ കൗൺസിൽ ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു.
4 വർഷത്തെ കാലാവധിയിൽ 1.42 കോടി രൂപ അടങ്കൽ തുകയിൽ കേരള സർക്കാറിന്റെര കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കെ.എസ്.ഐ.ഇ  അയ്യായിരത്തോളം  സ്ട്രീറ്റ് ലൈറ്റുകളാണ് നഗരസഭയിലെ 36 ഡിവിഷനുകളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ഒരു കോടി രൂപ മാത്രമേ നഗരസഭ സ്ഥാപനത്തിന് കൈമാറിയിട്ടുള്ളു.  കെ.എസ്.ഐ.ഇ  കരാർ ലംഘനം നടത്തിയ സാഹചര്യത്തിൽ സ്ഥാപനത്തിന്റെത നഷ്ടോത്വരവാദിത്വത്തിൽ തന്നെ സ്ട്രീറ്റ് ലൈറ്റുകൾ റിപ്പയർ ചെയ്യുന്നതിന് പുതിയ പദ്ധതി തയ്യാറാക്കി ടെണ്ടർ നടപടികൾ സ്വീകരിക്കുന്നതിനും നഗരസഭ കൌൺസിൽ തീരുമാനിച്ചിട്ടുണ്ട്. ആയതിന്റെ  അടിസ്ഥാനത്തിൽ സ്ട്രീറ്റ് ലൈറ്റ് റിപ്പയർ ചെയ്യുന്നതിന് നഗരസഭ പുതിയ പദ്ധതി തയ്യാറാക്കുകയും  19.07.2022 ലെ ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നഗരസഭയിലെ പ്രവർത്തന രഹിതമായ ഹൈമാസ്റ്റ്, മിനിമാസ്റ്റ്, ലോമാസ്റ്റ് ലൈറ്റുകളും റിപ്പയർ ചെയ്യുന്നതിനും നഗരസഭ പദ്ധതി രൂപീകിച്ചിട്ടുണ്ട് നിയമപരമായ നടപടിക്രമങ്ങൾ എത്രയും വേഗത്തിൽ പൂർത്തീകരിച്ച് നഗരസഭയിലെ മുഴുവൻ സ്ട്രീറ്റ് ലൈറ്റുകളും പ്രവർത്തന ക്ഷമമാക്കുന്നതാണെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris