മുക്കം :സ്വന്തമായുള്ള ഭൂമിക്ക് പട്ടയം ലഭിക്കാതെ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ശ്രമം വീണ്ടും ഫലം കാണുന്നു. ഇതോടെ
ഗ്രാമപ്പഞ്ചായത്തിലെ ചേലാംകുന്ന് കോളനിനിവാസികളുടെ പട്ടയത്തിനായുള്ള നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതിയവുകയാണ്.
കോളനിയില്‍ വര്‍ഷങ്ങളായി കഴിയുന്ന 20 കുടുംബങ്ങള്‍ ഓണത്തിന് മുന്നെ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ഒന്നാം ഘട്ടത്തിൽ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ നടത്തിയ സർവേയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ 76 പേർക്ക് പട്ടയം ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ താലൂക്ക് അധികൃതര്‍ 88 പേര്‍ക്ക് പട്ടയം അനുവദിച്ചിട്ടുള്ളതില്‍ 76- ഉം ലഭിച്ചത് കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസകള്‍ക്കാണ്. കുന്താണിക്കാവ് കോളനിയില്‍ 23 പേര്‍ക്കും ആലുങ്ങല്‍, മാട്ടുമുറി കോളനികളില്‍ 26 പേര്‍ക്കും കാരക്കുറ്റി കോളനിയില്‍ ഒരാള്‍ക്കുമാണ് പട്ടയം ലഭിച്ചത്.
എത്രയും പെട്ടന്ന് തന്നെ പഞ്ചായത്തിലെ പട്ടയമില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും പട്ടയം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ച് 100 ശതമാനം പട്ടയം ലഭ്യമായ പഞ്ചായത്തായി കൊടിയത്തൂരിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത്,
വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, എട്ടാം വാര്‍ഡ് അംഗം രതീഷ് കളക്കുടിക്കുന്ന് എന്നിവർ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി താലൂക്ക്, വില്ലേജ് അധികൃതരുടെ സഹയം ലഭ്യമാക്കി ഭൂമിയുടെ സര്‍വേ നടത്തി ആവശ്യമായ ഒന്‍പതുരേഖകളും തയാറാക്കി വില്ലേജിന് സമര്‍പ്പിച്ചതാണ് നടപടിക്രമങ്ങള്‍ എളുപ്പമാക്കിയത്. വില്ലേജ് ഓഫീസര്‍ കെ.ഷിജു, വില്ലേജ് അസിസ്റ്റന്റ് എം.കെചന്ദ്രൻ, എന്നിവരാണ് രേഖകള്‍ തീര്‍പ്പാക്കാന്‍ നേതൃത്വം നല്‍കിയത്. പഞ്ചായത്തിലെ ആലുങ്ങല്‍, കാരക്കുറ്റി ലക്ഷം വീട് കോളനികളുടെ മുഖച്ഛായ മാറ്റുന്ന സമഗ്ര നവീകരണ പ്രവൃത്തിയും പുരോഗമിക്കുകയാണ്.
Post a Comment