കോഴിക്കോട് നഗരത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍


തലസ്ഥാന നഗരത്തിലേതിനു സമാനമായി കോഴിക്കോട് നഗരത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വ്യത്യസ്തവും പുതുമയാര്‍ന്നതുമായ ഓണാഘോഷമാണ് ഇത്തവണ കോഴിക്കോട് നടത്തുകയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംഘാടകസമിതി രൂപീകരണ യോഗത്തില്‍ പറഞ്ഞു. 




ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വ്യത്യസ്തമായ കലാപരിപാടികളും താത്കാലിക ഭക്ഷ്യത്തെരുവും സാധ്യമെങ്കില്‍ രാത്രികാല ഷോപ്പിംഗ് ഉള്‍പ്പെടെയുള്ളവയും ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പരിപാടിയുടെ ഭാഗമായി ചാലിയാറില്‍ ബോട്ട് റേസും നടത്തുന്നുണ്ട്. നഗരം മുഴുവന്‍ ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും  വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 

2019 ലാണ് കോഴിക്കോട് ഇതിനുമുമ്പ് ഓണാഘോഷം നടത്തിയത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടത്തുന്ന ഓണാഘോഷ പരിപാടിയുടെ സംഘാടനത്തിനായി വിപുലമായ സംഘാടകസമിതിക്ക് രൂപം നല്‍കി. 

പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് മുഖ്യരക്ഷാധികാരികള്‍. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ടൂറിസം ഡയറക്ടര്‍ എന്നിവര്‍ രക്ഷാധികാരികളാവും. ജില്ലാ കലക്ടര്‍ സംഘാടക സമിതി ചെയര്‍മാനാകും. 

വൈസ് ചെയര്‍മാന്‍മാരായി ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍, പി. മോഹനന്‍ മാസ്റ്റര്‍, എ. പ്രദീപ് കുമാര്‍, അഡ്വ. കെ. പ്രവീണ്‍കുമാര്‍, ടി.വി. ബാലന്‍, ഉമ്മര്‍ പാണ്ടികശാല, വി.കെ. സജീവന്‍, മുക്കം മുഹമ്മദ്, ഗോപാലന്‍ മാസ്റ്റര്‍, കെ. ലോഹിയ, ടി.എന്‍. ജോസഫ്, സി.എച്ച്. ഹമീദ് മാസ്റ്റര്‍, സി.എന്‍. വിജയകൃഷ്ണന്‍, കെ.പി. രാജന്‍, മനയത്ത് ചന്ദ്രന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, ടി.പി. ദാസന്‍, കെ.പി. അനില്‍കുമാര്‍ (ചെയര്‍മാന്‍, ഒഡെപെക്), വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ എന്നിവരെ തിരഞ്ഞെടുത്തു.

ടൂറിസം ജോയിന്റ് ഡയറക്ടര്‍ ടി.ജി. അഭിലാഷ് കുമാര്‍ ആണ് ജനറല്‍ കണ്‍വീനര്‍. ഡി.ടി.പി.സി സെക്രട്ടറി ടി. നിഖില്‍ ദാസ് കോ- ഓഡിനേറ്റര്‍ ആകും. കണ്‍വീനര്‍മാരായി സബ് കലക്ടര്‍ വി. ചെല്‍സാ സിനി, എ.ഡി.എം. സി. മുഹമ്മദ് റഫീഖ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. മനോജ് കുമാര്‍,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, കെ.കെ. മുഹമ്മദ്, കെ.ആര്‍. പ്രമോദ്, പി. നിഖില്‍ എന്നിവരെയും ട്രഷററായി ഫിനാന്‍സ് ഓഫീസര്‍ കെ.പി. മനോജന്‍ തുടങ്ങിയവരെയും തിരഞ്ഞെടുത്തു. പരിപാടിയുടെ സംഘാടനത്തിനായി വിപുലമായ സബ് കമ്മിറ്റികളും രൂപീകരിക്കും.

Post a Comment

Previous Post Next Post
Paris
Paris