കേരളം വീണ്ടും കിറ്റിലേക്ക്; ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പതിമൂന്ന് ഇനങ്ങളുമായി സൗജന്യ ഭക്ഷ്യക്കിറ്റ്


ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. പതിമൂന്ന് ഇനങ്ങള്‍ അടങ്ങിയ കിറ്റ് തയ്യാറാക്കാന്‍ സെപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കി. ഈ കിറ്റിന് പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റ് സപ്ലൈകോയും വിതരണം ചെയ്യും.




കിറ്റ് തയ്യാറാക്കുന്നതിന് സൗജന്യനിരക്കില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കും. പാക്കിങ് കേന്ദ്രം, ജീവനക്കര്‍ എന്നിവ തെരഞ്ഞെടുക്കുന്നതിന് ഉടന്‍ നടപടി ആരംഭിക്കാന്‍ എല്ലാ ഡിപ്പോ മാനേജര്‍മാര്‍ക്കും സപ്ലൈകോ നിര്‍ദേശം നല്‍കി.

പഞ്ചസാര, ചെറുപയര്‍, തുവരപരിപ്പ്, ഉണക്കലരി, വെളിച്ചെണ്ണ, ചായപ്പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ശര്‍ക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. റേഷന്‍ ഷോപ്പുകള്‍ വഴിയാണ് വിതരണം ചെയ്യുക.

Post a Comment

Previous Post Next Post
Paris
Paris