കുന്ദമംഗലം : സങ്കുചിത ദേശീയത അതിന്റെ തന്നെ വക്താക്കളെ തന്നെ തിരിച്ചാക്രമിക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശ്രീലങ്കയെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി. ശാക്കിർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി എൻ.ഐ.ടി ഏരിയാ കമ്മിറ്റി ചാത്തമംഗലത്ത് സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യർക്കിടയിൽ വെറുപ്പുണ്ടാക്കുന്ന ആശയങ്ങൾ താൽക്കാലിക ലാഭം നൽകുമെങ്കിലും ആത്യന്തികമായി അത്തരം സമൂഹങ്ങൾ തകർന്നു പോവുമെന്നാണ് ചരിത്രം നൽകുന്ന പാഠം. വെറുപ്പിനെതിരെ സാഹോദര്യം കൊണ്ട് പ്രതിരോധം തീർക്കാൻ ജനകീയമായ മുന്നേറ്റങ്ങൾ വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി എൻ.ഐ.ടി ഏരിയ പ്രസിഡന്റ് കെ.സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ചാത്തുകുട്ടി, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഖാദർ മാസ്റ്റർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്‌സൺ എം.കെ. നദീറ, വാർഡ് മെമ്പർമാരായ ശിവദാസൻ, അജീഷ്, വത്സല, ശീസ എന്നിവരും സഹദേവൻ, നാസർ മൗലവി, ശരീഫ്, വേണു നായർകുഴി, ശാഹ്ദാൻ, സജി വർഗീസ്, മൂസക്കുട്ടി ഹാജി, ഹരിദാസൻ തുടങ്ങിയവരും സംസാരിച്ചു. സിറാജുദ്ദീൻ ഇബ്നുഹംസ സ്വാഗതവും മൊയ്തീൻ ചാത്തമംഗലം നന്ദിയും പറഞ്ഞു.
Post a Comment