കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള സമയം നാളെ വൈകിട്ട് മൂന്നുവരെ ഹൈക്കോടതി നീട്ടി. നാളെ കേസ് പരിഗണിക്കും വരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.
സിബിഎസ്ഇ ഫലം വരുന്നതുവരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള സമയം നീട്ടണമെന്നാവശ്യപെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സമയം നീട്ടിനല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
കേരളാ സിലബസില്‍ പഠിച്ച കുട്ടികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നിശ്ചയിച്ചിരിക്കുന്ന ദിവസം ക്ലാസ് ആരംഭിച്ചാല്‍ പോലും ശനിയാഴ്ചകളിലും ക്ലാസ് നടത്തിയാലെ അധ്യായന വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ ഫലം വരുമെന്ന് സിബിഎസ്ഇ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെയാണ് അപേക്ഷ നല്‍കാനുള്ള തീയതി കോടതി നേരത്തെ നീട്ടിയിരുന്നത്. കേസ് നാളെ പരിഗണിക്കുന്നതു വരെ ഇടക്കാല ഉത്തരവ് തുടരുമെന്നു കോടതി പറഞ്ഞു.
Post a Comment