കട്ടാങ്ങൽ: കാൽനട യാത്രക്കാർക്കും കെട്ടിടങ്ങൾക്കും ഭീഷണിയായി റോഡരികിലെ വൻമരം. മാവൂർ -കൊടുവള്ളി റോഡിൽ പുള്ളാവൂരിലെ റോഡ് അരികിലെ ബസ്സ്റ്റോപ്പിനും,വീടിനും, കെട്ടിടത്തിനും വൻ ഭീഷണിയായാണ് വൻമരം നിൽക്കുന്നത്. മഴയും കാറ്റും ശക്തമായതോടെ യാത്രക്കാർക്കും ഭീഷണിയായി തീർന്നിട്ടുണ്ട്,
മരത്തോട് അടുത്ത് നിൽക്കുന്ന എച്ച്.ടി ലൈനും ഇലക്ട്രിക്ക് പോസ്റ്റും തൊട്ടടുത്ത് റോഡിന് മറുവശം സ്ഥിതി ചെയ്യുന്ന മദ്റസ കെട്ടിടവും വൻ ഭീഷണിയിലാണ് നിലകൊള്ളുന്നത്. ബസുകൾ അടക്കം നിരവധി വാഹനങ്ങൾ കടന്നു പോവുന്ന റോഡിൽ മദ്റസ വിദ്യാർത്ഥികൾ അടക്കം യാത്രക്കാർക്ക് വളർന്ന് പന്തലിച്ച് നിൽക്കുന്ന മരം വളരെ ഭീഷണിയാണ്. കഴിഞ്ഞവർഷം പി.ഡബ്ല്യു അധികാരികൾക്ക് നിവേദനം കൊടുത്തതിൻ്റെ അടിസ്ഥാനത്തിൽ കുറഞ്ഞ ചില്ലകൾ മുറിച്ച് മാറ്റിയതല്ലാതെ ഇതു വരെയും മരം മുറിച്ച് മാറ്റാൻ ബന്ധപ്പെട്ട അധികൃതർ തയാറാകാത്തത് പരിസരവാസികൾക്ക് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്
Post a Comment