കൊടുവള്ളി: അര മണിക്കൂർ തുടരെ ശക്തമായ മഴ പെയ്താൽ റോഡ് പുഴയാവുന്ന കാഴ്ചയാണ് കൊടുവള്ളി ആർ.ഇ.സി റോഡിൽ കാണുന്നത്. ഒരു വർഷം മുൻപ് ഇവിടെ റോഡ് ഉയർത്തുന്നതിന്റെ ഭാഗമായി പ്രദേശത്തെ ഓവുചാൽ വീതി കൂട്ടിയും ഉയർത്തിയും കോൺക്രീറ്റ് ചെയ്തിരുന്നു. അതിനു ശേഷം ഒരു പണിയും നടന്നിട്ടില്ല.
ഇന്നലെ രാത്രി മുതൽ നിർത്താതെ പെയ്യുന്ന ശക്തമായ മഴ കാരണം ഇന്ന് രാവിലെ മുതൽ ഇവിടെ ചെറിയ വാഹനങ്ങൾ വരെ കടന്ന് പോവാൻ പ്രയാസം അനുഭവപ്പെടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവുമ്പോൾ വെള്ളം കടകളിലേക്ക് ഇടിച്ച് കയറുകയും അത് സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്യുന്നുണ്ട്.
സമീപത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളതിനാൽ സ്കൂളിൽ പോവുന്ന കുട്ടികളും മറ്റു യാത്രക്കാരും വളരെ പ്രയാസപ്പെട്ടാണ് ഇതിലൂടെ കടന്ന് പോവുന്നത്.
Post a Comment