തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും നൂറ് പേര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു


അംഗത്വ കാമ്പയിന്‍ ജില്ലാ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മുക്കത്ത് നിര്‍വഹിച്ചു.




മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന നൂറോളം പേര്‍ക്ക് അംഗത്വം വിതരണം ചെയ്തു. വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന തലക്കെട്ടില്‍ മുക്കത്ത് സംഘടിപ്പിച്ച അംഗത്വ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിര്‍വഹിച്ചു. പോഷകാഹാരക്കുറവും, ചികിത്സസാ സൗകര്യങ്ങളുടെ പരിമിതിയും മൂലം ശിശു മരണങ്ങള്‍ തുടര്‍ക്കഥയാവുന്ന അട്ടപ്പാടിയില്‍ സര്‍ക്കാരിന്റെ ആദിവാസി വംശീയ ഉന്‍മൂലന പദ്ധതിയാണ് നടക്കുന്നതെന്ന്അദ്ദേഹം ആരോപിച്ചു.

പുതിയ അംഗങ്ങള്‍ക്ക് മുക്കം വ്യാപാരഭവനില്‍ ഒരുക്കിയ സ്വീകരണയോഗത്തിന് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.പി. വേലായുധന്‍, സെക്രട്ടറി ചന്ദ്രന്‍ കല്ലുരുട്ടി, മണ്ഡലം പ്രസിഡന്റ് കെ.സി.അന്‍വര്‍, വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി, സലീന പുല്ലൂരാംപാറ,സെക്രട്ടറി ഇ.കെ.കെ ബാവ, ലിയാഖത്തലി മുറമ്പാത്തി, മുക്കം നഗരസഭ കൗണ്‍സലര്‍മാരായ ഗഫൂര്‍ മാസ്റ്റര്‍, സാറ കൂടാരം, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ഡോക്റ്ററേറ്റ് നേടിയ സുഹൈല്‍ കാരശ്ശരി, ഗായകന്‍ മുഹമ്മദ് കുട്ടി കൂടരഞ്ഞി, കര്‍ഷകന്‍ ദാമോദരന്‍, യുവ എഴുത്തുകാരി നസീബ പൊറ്റശ്ശേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മണ്ഡലം സെക്രട്ടറി പി.കെ ഹാജറ, ശംസുദ്ദീന്‍ ആനയാംകുന്ന്, തോമസ് പുല്ലൂരാംപാറ, ചാലില്‍ അബ്ദു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 






Post a Comment

Previous Post Next Post
Paris
Paris