മാവൂർ: യു.ഡി.എഫിലെ ധാരണയനുസരിച്ച് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ആർ. എം.പിയിലെ ടി. രഞ്ജിത്ത് സ്ഥാനമേറ്റു. ശനിയാഴ്ച നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എ.പി. മോഹൻദാസിനെ എട്ടിനെതിരെ 10 വോട്ടുകൾക്ക് തോൽപ്പിച്ചാണ് ടി. രഞ്ജിത്ത് പ്രസിഡണ്ടായത്. ഒരു വർഷമാണ് രഞ്ജിത്തിന് പ്രസിഡൻ്റായി തുടരുക.
നിലവിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരുന്നു ടി. രഞ്ജിത്ത്. ധാരണ അനുസരിച്ച് ജൂൺ 30 ന് പുലപ്പാടി ഉമ്മർ മാസ്റ്റർ പ്രസിഡന്റ് സ്ഥാനവും ടി. രഞ്ജിത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും രാജി വച്ചിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വന്നിട്ടില്ല. ശനിയാഴ്ച രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.എം. അപ്പുകുഞ്ഞൻ ടി. രഞ്ജിത്തിനെ നാമനിർദേശം ചെയ്തു. മെംബർ എം.പി. അബ്ദുൽ കരീം പിന്താങ്ങി. ഡെപ്യൂട്ടി തഹസിൽദാർ ശ്രീകുമാറായിരുന്നു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
Post a Comment