പുള്ളന്നൂർ: സർഗവസന്തം പെയ്തിറങ്ങിയ എസ്.എസ്. എഫ് ചാത്തമംഗലം സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി. ജൂലൈ 15 വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച പരിപാടിയിൽ ഏഴ് വിഭാഗങ്ങളിലായി 101 മത്സരയിനങ്ങളിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. പുള്ളന്നൂർ യൂണിറ്റ് കലാ കിരീടം സ്വന്തമാക്കി. നാരകശ്ശേരി, പുള്ളാവൂർ യൂണിറ്റുകൾ യഥാക്രമം രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി. മിദ്ലാജ് ടിഎം നാരകശ്ശേരി യെ കലാപ്രതിഭയായും സജീദ് പുള്ളന്നൂരിനെ സർഗ്ഗപ്രതിഭ യായും തെരഞ്ഞെടുത്തു.
ചാമ്പ്യൻമാർക്കുള്ള ട്രോഫി സയ്യിദ് ജസീൽ ശാമിൽ ഇർഫാനി തങ്ങൾ വിതരണം ചെയ്തു.
എംടി ശിഹാബുദ്ദീൻ സഖാഫി മലയമ്മ സന്ദേശ പ്രഭാഷണം നടത്തി.
ജാഫർ നാരകശ്ശേരി സ്വാഗതവും ഷഹീർ പുള്ളന്നൂർ നന്ദിയും പറഞ്ഞു.
Post a Comment