മുന്നൂർ : സർഗവസന്തം പെയ്തിറങ്ങിയ എസ്.എസ്. എഫ് താത്തൂർ സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി. ജൂലൈ 16 ശനിയാഴ്ച ഒരുമണിക്ക് ആരംഭിച്ച പരിപാടിയിൽ ഏഴ് വിഭാഗങ്ങളിലായി 99 മത്സരയിനങ്ങളിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. പാഴൂർ മുന്നൂരിൽ വെച്ച് നടന്ന പരിപാടിയിൽ വെള്ളലശ്ശേരി യൂണിറ്റ് കലാ കിരീടം സ്വന്തമാക്കി. താത്തൂർ, അരയങ്കോട് യൂണിറ്റുകൾ യഥാക്രമം രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി. ഡാനിഷ് അരയങ്കോടിനെ കലാപ്രതിഭയായും ഹലീം അരയങ്കോടിനെ സർഗ്ഗപ്രതിഭയായും തെരഞ്ഞെടുത്തു.
ചാമ്പ്യൻമാർക്കുള്ള ട്രോഫി VT അഹമ്മദ് കുട്ടി മൗലവി വിതരണം ചെയ്തു.
ശുഹൈബ് മുസ്ലിയാർ അഹ്ദൽ നഗർ സ്വാഗതവും റാഷിദ് അഹ്ദൽ നഗർ നന്ദിയും പറഞ്ഞു.
Post a Comment