മുക്കം: ഓണത്തോടനുബന്ധിച്ച് മുക്കത്തെ നാലു സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മുക്കത്ത് ഓണചന്തയൊരുക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുക്കം കാർഷികോ ൽപന്ന മാർക്കറ്റിംഗ് സഹകരണ സംഘം, കാരശ്ശേരി മേഖലാ വനിതാ സഹകരണ സംഘം, പ്രിയദർശിനി പ്രവാസി സോഷ്യൽ വെൽഫെയർ സഹകരണ സംഘം മുക്കം ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) ചേർന്ന "മുക്കം ചന്ത 2022" എന്ന പേരിൽ വ്യാപാരമേള നടത്തുന്നത്. 2022 സെപ്തംബർ 2 മുതൽ സെപ്റ്റംബർ 7- ന് വൈകിട്ട് വരെയാണ് മേള നടത്തുന്നത്.
ചന്തയുടെ ഉദ്ഘാടനം മുക്കം നഗര സഭ ചെയർമാൻ പി.ടി. ബാബുവും സമാപന പരിപാടി ലിൻ്റോജോസഫ് എം.എൽ.എ.യും നടത്തും. വിവിധങ്ങളായ കലാപരിപാടികളും നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്ക ലും മുക്കത്തെ ഓട്ടോ തൊഴിലാളി കൾക്കായി പൂക്കള മത്സരവും, കുട്ടികൾക്കായുള്ള കളിസ്ഥലവും ഈ പരിപാടിയുടെ ഭാഗമായി നടക്കും, മുക്കം ജുമാമസ്ജിദിന് എതിർ വശ ത്തായി അൻസാരി കോംപ്ലക്സിലാണ് ചന്തക്ക് വേദിയൊരുക്കിയത് സ്ത
ഉദ്ഘാടന ദിവസമായ സെപ്റ്റംബർ 2 ന് മുക്കം ഓർമ്മകളുമായി സിഗ്നി ദേവരാജ് ചിത്രംവര നടത്തും. വൈകീട്ട് 5 മണിമുതൽ കലാകാരശ്ശേ രിയുടെ കരോക്കെ ഗാനമേളയും മിമിക്സ് പരേഡും, സെപ്തംബർ 3 ന് ആസ്റ്റർ മിംസിന്റെ സൗജന്യ മെഡിക്ക ൽ ക്യാമ്പ് , സെപ്തംബർ 4 ന് സൗജന്യ നിരക്കിൽ നടീൽ വസ്തുക്കളുടെ വിൽപന,സെപ്തംബർ 5- ന് മുക്ക ത്തെ ഓട്ടോ ഡ്രൈവർമാർക്കായുള്ള പൂക്കള മത്സരം,സെപ്തംബർ 6 ന് വൈകുന്നേര 5 മണിമുത ൽ മുക്കത്തിന്റെ സ്വന്തം കലാകാരൻ മാരുടെ നാടക ഗാനങ്ങൾ, നാടക പ്രവർത്തകനും അഭിനേതാവുമായ ഗോപാലൻ കൊല്ലാർകണ്ടിയെ സാംസ്കാരിക നായകനായ എ പി മുരളീധരൻ മാസ്റ്റർ ആദരിക്കും.
സെപ്റ്റംബർ 7 (സമാപനം) വൈകു. 5 മണിമുതൽ ഗസൽ സന്ധ്യയോടെ മുക്കം ചന്തക്ക് താൽക്കാലിക സമാപനം.വരും നാളുകളിൽ നഗര സഭയും വ്യാപാരസംഘടനകളും ചേർ ന്ന് മാസത്തിലൊരിക്കലെങ്കിലും ചന്ത എന്ന രീതിയിലേക്കുള്ള സംവിധാന ത്തിന് തുടക്കം കൂടിയാണ് ഈ ഓണക്കാല മേളയിൽ ലക്ഷ്യമിടുന്നു.
വാർത്താ സമ്മേളനത്തിൽ റീന പ്രകാശ്, ബി ബീരാൻ കോയ, ഷിനോദ് ഉദ്യാനം, പി കെ ശാലിനി, ജിതിൻ പ്രകാശ് എന്നിവർ പങ്കെടുത്തു.
Post a Comment