കോഴിക്കോട് : ഡിപ്ലോമ ആർക്കിടെക്ചർ കോഴ്സുകൾക്ക് കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യത്തെ പോളിടെക്നിക് കോളേജ് ആയി ജെഡിടി ഇസ്ലാം പോളിടെക്നിക് .കേന്ദ്ര ഗവൺമെന്റിന്റെ റെഗുലേറ്ററി ബോഡി ആയ കൗൺസിൽ ഓഫ് ആർക്കിടെക്ച്ചറാണ് ആർക്കിടെക്ചർ കോഴ്സിൻ അംഗീകാരം നൽകിയത്.
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷന്റെ (AICTE) അംഗീകാരത്തോടുകൂടി മെക്കാനിക്കൽ എൻജിനീയറിങ്,സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ് എന്നീ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളും ജെഡിടി പോളിടെക്നിക് കോളേജിൽ നടത്തപ്പെടുന്നു.
Post a Comment