മുക്കം : പ്ലാസ്റ്റിക്ക് നിരോധനം ബദൽ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാതെ വ്യാപാരികളെ വേട്ടയാടരുത്, ഭക്ഷ്യ ഉത്പ്പന്നങ്ങൾക്ക് മേൽ ചുമത്തിയ 5% GST പിൻവലിക്കുക, പേപ്പർ ക്യാരി ബാഗിന്റെ 18% GST പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാകുന്ന ജി.എസ്.ടി. കൗൺസിലിന്റെ ജനവിരുദ്ധ നടപടികൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി സമിതി മുക്കം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
മേഖല പ്രസിഡണ്ട് കെ.ടി. നളേശൻ അധ്യക്ഷത വഹിച്ച യോഗം സെക്രട്ടറി ടി.എ. അശോക് ഉദ്ഘാടനം ചെയ്തു. ട്രഷറർ രാജഗോപാലൻ യൂണിറ്റ് സെക്രട്ടറി ശശീധരൻ . യു.കെ. , കെ.എം. കുഞ്ഞവറാൻ, കെ.പി.മുഹമ്മദ്, സിദ്ധിഖ്, , ബാബു ചെമ്പറ്റ ബാബു വെള്ളാരംകുന്ന്, റഫീഖ് വാവാച്ചി, ജയ്സൺ തുടങ്ങിയവർ സംസാരിച്ചു
Post a Comment