കുറ്റിപറമ്പ് : നാട്ടിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യം ആയിരുന്ന ഷമീർ കുറ്റിപറമ്പ് വിട പറഞ്ഞിട്ട് ഒരു വർഷം പൂർത്തിയാകുന്ന അവസരത്തിൽ ഷമീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഷമീർ അനുസ്മരണ യോഗവും ഏഴുത്തച്ചൻ പുരസ്‌കാരം നേടി നാടിന്റെ അഭിമാനമായി മാറിയ വിജയലക്ഷ്മി ടീച്ചറെ ആദരിക്കുകയും ചെയ്തു.ട്രസ്റ്റ് ചെയർമാൻ സാദിഖ് കുറ്റിപറമ്പ് അധ്യക്ഷനായ ചടങ്ങ് ആശ്വാസ് പാലിയേറ്റീവ് ചെയർമാൻ ശരീഫുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കാരശ്ശേരി ഗ്രാമപഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ഇ.പി അജിത്, ഫൈജാസ് മണിയാട്ടുകുടി, മുസ്തഫ കുന്നുമ്മൽ,സിദ്ദിഖ് എം.സി തുടങ്ങിയവർ സംസാരിച്ചു.ഷമീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജഴ്സി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി,അജിത് എന്നിവർ സംയുക്തമായി ട്രസ്റ്റ് അംഗങ്ങൾക്ക് കൈമാറി.
Post a Comment