അക്രമത്തെ ഒറ്റക്കെട്ടായി നേരിടും - സർവ്വകക്ഷി


കൊടിയത്തൂർ : മുസ്‌ലിം ലീഗ് നേതാവും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായ എൻ കെ അഷ്റഫിൻ്റെ വീട്ടിൽ നടന്ന അക്രമ സംഭവങ്ങളെ ചെറുവാടിയിൽ സംഘടിപ്പിച്ച സർവ്വകക്ഷി പൊതുയോഗം  അപലപിച്ചു.




 ഇരുളിൻ്റെ മറവിൽ അക്രമങ്ങൾ അഴിച്ചു വിടുന്നവരെ നാട്ടുകാർ ഒറ്റക്കെട്ടായി നേരിടുമെന്നും അക്രമപരമ്പരയുമായി ബന്ധപ്പെട്ട  കേസന്വേഷണത്തിൽ പോലിസ് അധികൃതർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും യോഗത്തിൽ പ്രഖ്യാപിച്ചു.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെ അക്രമികളെ ഉടൻ കണ്ടെത്തണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്തിൻ്റെ അദ്ധ്യക്ഷതയിൽ  ചെറുവാടി ചുള്ളിക്കാപറമ്പിൽ സംഘടിപ്പിച്ച സർവ്വ കക്ഷി പൊതുയോഗം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ബ്ലോക്ക് മെമ്പർ അഡ്വ. സുഫിയാൻ ചെറുവാടി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്  
അഷറഫ് കൊളക്കാടൻ (കോൺഗ്രസ്സ്)
കെ ടി ഗഫൂർ(സി പി എം)
സത്താർ കൊളക്കാടൻ
(സി പി ഐ)
കെ വി അബ്ദുറഹിമാൻ 
(മുസ്‌ലിം ലീഗ്)
ശംസുദ്ധീൻ ചെറുവാടി (വെൽഫെയർ)ചടങ്ങിൽ  സർവ്വകക്ഷി  പ്രതിഷേധ  പ്രമയം  ജമാൽ  ചെറുവാടി  അവതരിപ്പിച്ചു .
പുതുക്കുടി മജീദ് 
കെ പി അബ്ദുറഹിമാൻ,
എം  ടി  റിയാസ് 
വൈത്തല അബൂബക്കർ,
കെ ടി ഷാബൂസ് അഹമ്മദ്‌,
എസ് എ നാസർ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
റഈസ് കണ്ടങ്ങൽ,സ്വഗതവും സലാം ചാലിൽ നന്ദിയും പറഞ്ഞു .

Post a Comment

Previous Post Next Post
Paris
Paris