കിഴക്കോത്ത് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്ന് കർഷകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഓരോ വാർഡുകളിലും 6 പുതിയ കൃഷിത്തോട്ടങ്ങൾക്ക് തുടക്കം കുറിച്ചാണ് പരിപാടി ആരംഭിച്ചത്.
സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷിദർശൻ പദ്ധതിയുടെ വിളംബര ജാഥയോടു കൂടിയാണ് പരിപാടികൾക്ക് തുടക്കമിട്ടത്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി അവർകൾ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല മക്കാട്ടുപൊയിൽ അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം വി കെ അബ്ദുറഹ്മാൻ നിർവഹിച്ചു. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ ഗ്രാമപഞ്ചായത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജബ്ബാർ മാസ്റ്റർ, പ്രിയങ്ക കരുഞ്ഞിയിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ വിനോദ്, മജീദ് കെ കെ, ജസ്ന, മംഗലങ്ങാട് മുഹമ്മദ് മാസ്റ്റർ, സി എം ഖാലിദ്, നസീമ ജമാലുദ്ദീൻ, ഇന്ദു സനിത്ത്, വി പി അഷ്റഫ്, വാഹീദ, സാജിദത്ത്, മുഹമ്മദലി, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പരിധിയിലെ 20 കർഷകരെയും നാല് കർഷക കൂട്ടായ്മകളെയും പ്രസ്തുത പരിപാടിയിൽ ആദരിച്ചു.ഗ്രാമപഞ്ചായത്ത് ഈ വർഷം നടപ്പിലാക്കുന്ന ജനകീയസൂത്രണ തെങ്ങിന് വളം പദ്ധതിയിൽ ടോക്കൺ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി നിർവഹിച്ചു. പരിപാടിക്ക് കൃഷി ഓഫീസർ സാജിദ് അഹമ്മദ് സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ അബ്ദുൽ റഷീദ് നന്ദിയും അർപ്പിച്ചു.
Post a Comment