മുക്കം: സമൂഹത്തിന് വിപത്തായി പടർന്നുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ കാരശ്ശേരി സി.എച്ച് കെയർ ലഹരി വിരുദ്ധ കാമ്പയിയിൻ തുടങ്ങുന്നു 'ലഹരിയെ വെറുക്കാം നന്മയെ കോർക്കാം' എന്ന പ്രമേയത്തിൽസെപ്തംബർ ഒന്നിന് ആരംഭിക്കുന്ന കാമ്പയിനിൽ പ്രദേശത്തെ വിവിധ സംഘടനാ ഭാരവാഹികളെ പങ്കെടുപ്പിച്ച് നാട്ടു സഭ ,വിവിധ മേഖലകളിൽ അയൽസഭ, ആരോഗ്യ പ്രശ്നങ്ങൾ വിവരിക്കുന്ന ലഘുലേഖ വിതരണം, കൗമാര - യുവ -രക്ഷാകർതൃ ബോധവത്കരണ സംഗമങ്ങൾ, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ജാഗ്രത പ്രവർത്തനങ്ങൾ എന്നീ പരിപാടികളുണ്ടാകും കാമ്പയിൻ ഒക്ടോബർ 31 ന് സമാപിക്കും
ഇതു സംബന്ധിച്ച യോഗത്തിൽ പ്രസിഡൻറ് നിസാം കാരശ്ശേരി അധ്യക്ഷനായി സെക്രട്ടറി വി.പി ഷഫീഖ്, ട്രഷറർ ഡോ.ടി.പി റാഷിദ്, ഷബീർ മാളിയേക്കൽ , കെ.പി മൻസൂർ, കെ.സി.മുനീഷ്, കൃഷ്ണൻ മോണി, വി.പി അനീസ് ,ഷൈജൽ മുട്ടാത്ത് ,ഇ കെ നാസർ സംസാരിച്ചു
Post a Comment