ചെത്തുകടവ് പാലത്തിന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേര് പുനഃസ്ഥാപിക്കുക- വെൽഫെയർ പാർട്ടി.


കുന്ദമംഗലം : ചെത്തു കടവ് പാലത്തിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ പേര് ഒഴിവാക്കിയതിലൂടെ സ്വാതന്ത്ര്യ പോരാളികളെ അവഹേളിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തതെന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ ഇ.പി. അൻവർ സാദത്ത് പറഞ്ഞു. ചെത്തുകടവ് പാലത്തിന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേര് പുനഃസ്ഥാപിക്കണമെന്ന്  ആവശ്യപ്പെട്ട്  വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ചെത്തുകടവ് പാലത്തിന് സമീപം നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




 പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ, എം.പി. അബൂബക്കർ, എൻ. ജാബിർ, കെ.കെ. അബ്ദുൽ ഹമീദ്, ഖാസിം പടനിലം,ഫർസാന ഹമീദ്, പി.പി.ആമിന തുടങ്ങിയവർ സംസാരിച്ചു. ഇൻസാഫ് പതിമംഗലം സ്വാഗതവും  സി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris