കണ്ണൂർ : തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ സ്വദേശികളായ ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കൃത്യമായ പരിശോധന ഡോക്ട്ർമാർ നടത്തിയിരുന്നില്ല. കുഞ്ഞിന് അനക്കമുണ്ടോ എന്ന് പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്നും ബിജീഷ് പറയുന്നു. ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്ക് പ്രത്യേക ശ്രദ്ധ നൽകണം എന്ന് പറഞ്ഞിട്ടും അവർ അത് കാര്യമാക്കിയിരുന്നില്ല. പിന്നാലെയാണ് കുഞ്ഞ് മരിച്ച വിവരം അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കുഞ്ഞ് മരിച്ചതിന് ശേഷവും കുഞ്ഞിന്റെ മൃതദേഹം കാട്ടാൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല . തുടർന്ന് ബന്ധുക്കൾ ബഹളം ഉണ്ടാക്കിയതിന് ശേഷമാണ് ഇതിന് അധികാരികൾ തയാറായത് എന്നും ആരോപണം ഉയരുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
Post a Comment