വ്യാപാരി മിത്ര അംഗത്വ വിതരണവും കൺവെൻഷനും നടത്തി

Paris

മാവൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കായലം യൂനിറ്റ് കൺവെൻഷനും , വ്യാപാരി മിത്ര പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു.
സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. മരയ്ക്കാർ അധ്യക്ഷനായി.




മേഖല പ്രസിഡന്റ് വി.കെ.ജയൻ വ്യാപാരിമിത്ര പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു.
മുരളീധരൻ മംഗലോളി, ടി.പി. അപ്പുട്ടി, കെ.ഹമീദ്, സി.പി. കോയ , പുഷ്പരാജൻ, എന്നിവർ പ്രസംഗിച്ചു.
മുതിർന്ന അംഗവും സ്ഥാപക നേതാവുമായ ബി.കെ. കോയയെ ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂറും , മേഖല പ്രസിഡന്റ് വി. കെ.ജയനും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
പ്ലാസ്റ്റിക് ക്യാരി ബാഗ് ഉൽപന്നങ്ങൾക്ക് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും പേപ്പർ ബാഗ് ഉൽപന്നക്ക് ഏർപ്പെടുത്തിയ ജി.എസ് ടി ഒഴിവാക്കണമെന്നും കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
Paris

Post a Comment

Previous Post Next Post