മുക്കം:
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും,
സാമൂഹ്യ ആരോഗ്യ കേന്ദ്രം ചെറുവാടിയുടെയും, കോഴിക്കോട് മെഡിക്കൽ കോളേജിന്റെയും സംയുക്തഭിമുക്യതിഇൽ പ്രേമേഹ രോഗികൾക്കായി ഡയബെറ്റിക് റെറ്റിനോപ്പതി നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തോട്ടുമുക്കം പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് നിരവധി പേർക്ക് ഉപകാരപ്രദമായി .ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പറും വികസന സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷയുമായ ദിവ്യ ഷിബു , അഞ്ചാം വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ, തോട്ടുമുക്കം ഹയർസെക്കൻഡറി പ്രിൻസിപ്പൽ മനു ബേബി എന്നിവർ സംസാരിച്ചു.
നൂറിലധികം രോഗികൾ പങ്കെടുത്ത
ക്യാമ്പിൽ കണ്ടെത്തിയ 29 രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർ ചികിത്സക്കായി നിർദ്ദേശിക്കുകയും സൗജന്യ തിമിര ശാസ്ത്രക്രിയക്കു തീയതി നൽകുകയും ചെയ്തു.കൂടാതെ ദേശിയ നേത്ര ദാന പക്ഷാചാരണത്തിന്റെ ഭാഗമായി തോട്ടുമുക്കംസെന്റ് തോമസ് ഹൈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നേത്രദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോ.സന്ധ്യ ക്ലാസ്സെടുത്തു... ക്യാമ്പിന് കോഴിക്കോട് മെഡിക്കൽ ക്കോളജിലെ ഡോക്ടർമാരായ സന്ധ്യ, സബീന, ചെറുവാടി സി എച്ച് സി യിലെ നജ്ദകാസിം, ആശാവർക്കർമാരായ ഡോളി,ബിയ്യക്കുട്ടി, ഷാഫി വേലിപ്പുറവൻ, ജിജി തൈപ്പറമ്പിൽ, നോബി തെക്കേൽ എന്നിവർ നേതൃത്വം നൽകി
Post a Comment