കൊടിയത്തൂര്‍ ,ചെറുവാടി രണ്ടും മൂന്നും സ്ഥാനങ്ങളില്‍
മുക്കം: ചുള്ളിക്കാപറമ്പില്‍ നടന്ന
എസ് എസ് എഫ് മുക്കം ഡിവിഷന്‍ സാഹിത്യോത്സവില്‍ 528 പോയിന്‍റുകള്‍ നേടി കാരശ്ശേരി സെക്ടര്‍ ജേതാക്കളായി.445 പോയിന്‍റുകള്‍ നേടി കൊടിയത്തൂര്‍ സെക്ടര്‍ രണ്ടാം സ്ഥാനവും 433 പോയിന്‍റുകള്‍ നേടി ചെറുവാടി സെക്ടര്‍ മൂന്നാം സ്ഥാനവും നേടി.ക്യാംപസ് വിഭാഗത്തില്‍ ചേന്ദമംഗല്ലൂര്‍ സുന്നിയ കോളേജ് ഒന്നാം സ്ഥാനവും മണാശ്ശേരി എം എ എം ഒ കോളേജ് രണ്ടും കെ എം സി ടി മെഡിക്കല്‍ കോളേജ് മൂന്നാം സ്ഥാനവും നേടി.തിരുവമ്പാടി സെക്ടറിലെ മുഹമ്മദ് ജസീല്‍ കലാപ്രതിഭയായും തിരുവമ്പാടി സെക്ടറിലെ മുഹമ്മദ് യാസീന്‍ സര്‍ഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്‍റ് ഹാഫിള് അനസ് സഖാഫി മാങ്ങാപൊയില്‍ അദ്ധ്യക്ഷത വഹിച്ചു.എസ് വെെ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം മാവൂര്‍ അനുമോദന പ്രഭാഷണം നടത്തി.
കെ എ നാസര്‍ ചെറുവാടി ,
അബ്ദുല്ല സഅദി ചെറുവാടി ,
അബ്ദുസലാം മുസ്ലിയാര്‍ പുന്നക്കല്‍ ,
ജബ്ബാര്‍ സഖാഫി സര്‍ക്കാര്‍ പറമ്പ്,സി കെ ശമീര്‍ മാസ്റ്റര്‍,മജീദ് പൂത്തൊടി ,നിഷാദ് കാരമൂല ,എ പി അസീസ് കൊടിയത്തൂര്‍ ,ശാദില്‍ സഖാഫി ,അബ്ദുല്‍ ബാരി ബുഖാരി ,കെ എം അഹമ്മദ് റാസി,റഹീം സഖാഫി കക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു .അടുത്ത വര്‍ഷത്തെ സാഹിത്യോത്സവ് നടക്കുന്ന മാങ്ങാപൊയില്‍ യൂണിറ്റിന് സ്വാഗതസംഘം ചെയര്‍മാന്‍ യു സി മുഹമ്മദ് പതാക കെെമാറി.ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് കെ വി സ്വാഗതവും സ്വാഗതസംഘം കോര്‍ഡിനേറ്റര്‍ ഇ എന്‍ ഉമെെര്‍ ബുഖാരി നന്ദിയും പറഞ്ഞു.
Post a Comment