തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയുടെ 2022-23 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അതത് കോളേജിൽ 01.09.2022 ന് 3.00 മണിക്കുളളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്.
പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. അലോട്ട്മെന്റ് ലഭിച്ചവർക്കും അല്ലാതെയുള്ള അഡ്മിഷൻ ലഭിച്ചവർക്കും മാൻഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം 29.08.2022 മുതൽ ലഭ്യമായിരിക്കും സ്റ്റുഡന്റ് ലോഗിൻ വഴിയാണ് മാൻഡേറ്ററി ഫീസ് അടവാക്കേണ്ടത്. മൂന്നാം അലോട്ട്മെന്റിനു ശേഷം എല്ലാ വിദ്യാർത്ഥികളും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്. ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം താല്കാലിക അഡ്മിഷൻ എടുത്തിട്ടുളളവരും എന്നാൽ മൂന്നാം അലോട്ട്മെന്റിൽ മാറ്റമൊന്നും ലഭിക്കാത്ത എല്ലാവരും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്.
പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഹയർ ഓപ്ഷൻ നിലനിർത്തി കൊണ്ട് വിദ്യാർത്ഥികൾക്ക് സ്ഥിരം അഡ്മിഷൻ എടുക്കാൻ അവസരം ലഭിക്കുന്നതാണ്. ഹയർ ഓപ്ഷനുകൾ നില നിർത്തുന്ന പക്ഷം ഓപ്ഷനുകൾ തുടർന്നുള്ള അഡ്മിഷൻ പ്രക്രിയകളിലേക്ക് പരിഗണിക്കുന്നതായിരിക്കും. ലഭിച്ച ഓപ്ഷനിൽ തൃപ്തരായയവർ തുടർന്ന് വരുന്ന അഡ്മിഷൻ പ്രക്രിയകളിലേക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്യേണ്ടതാണ്.
Post a Comment