പുതുപ്പാടി: ജനജീവിതത്തെ ഏറെ ദുഷ്‌കരമാക്കുന്ന കൊട്ടാരക്കോത്തെ അറവ് മാലിന്യ പ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
ഒരു നാടിന്റെ വികാരം മാനിക്കാതെയും ജനാധിപത്യ പ്രതിഷേധം വകവെക്കാതെയും ധിക്കാരപൂര്‍വ്വം മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി നേതാക്കള്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യ പതാക സമരപ്പന്തലില്‍ സ്ഥാപിച്ചു.
പഞ്ചായത്ത് കമ്മിറ്റി യോഗം മണ്ഡലം വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി കണ്‍വീനര്‍ ജാഫര്‍ പ്രൗഡ, ഇബ്രാഹീം മലോറം, നുഐം പി കെ, ഇബ്രാഹീം കൈതപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment