കൊടിയത്തൂർ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കഴുത്തൂട്ടിപ്പുറായ ഗവ.എൽ പി സ്കൂളിൽ ' ലഹളമുദ്ര' എന്ന തലക്കെട്ടിൽ സ്വാതന്ത്ര്യ സമര രംഗങ്ങൾ ക്യാൻവാസിൽ പകർത്തി.
പ്രഗത്ഭ കലാകാരൻ റസാഖ് വഴിയോരം ദേശീയ പതാക വരച്ച് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ത്രെഡ് ആർട്ടിസ്റ്റ് അനിൽ ചുണ്ടേൽ മുഖ്യാതിഥിയായിരുന്നു. ഇദ്ദേഹത്തിന്റെ നൂലിൽ കോർത്ത ഗാന്ധിരൂപങ്ങളുടെ പ്രദർശനവും നടന്നു. കുട്ടികളും അധ്യാപകരും ക്യാൻവാസിൽ സമര സ്മരണകൾക്ക് നിറം പകർന്നു.
തുടർന്ന് 'ചൂണ്ടുവിരൽ ' എന്ന തലക്കെട്ടിൽ രണ്ട് വിഭാഗങ്ങളിലായി സ്വാതന്ത്ര്യ സമര ചരിത്ര പ്രസംഗ മത്സരവും നടന്നു.
പ്രധാനധ്യാപകൻ ടി കെ ജുമാൻ അധ്യക്ഷത വഹിച്ചു. ടി റസിയ സ്വാഗതവും വി ഷൈജൽ നന്ദിയും പറഞ്ഞു.സീനിയർ അസി. സി അബ്ദുൽ കരീം ,സ്കൂൾ ലീഡർ ബിലാൽ ഫൈസ് , ഡെപ്യൂട്ടി ലീഡർ ശയാൻ ഷബീർ, മാഗസിൻ എഡിറ്റർ മിഷ മെഹ്റിൻ, ബാലസമാജം സെക്രട്ടറി മുഹമ്മദ് ബിഷ്ർ എന്നിവർ ആശംസകൾ നേർന്നു.
കെ സുസ്മിന ,കെ കെ രഹ് ന, വി എം നജ്മുന്നീസ, രഹ്ന നെല്ലിക്കാപറമ്പ്, കെ സാറ എന്നിവർ നേതൃത്വം നൽകി.
Post a Comment