കോഴിക്കോട് : നവീകരണത്തിന് ശേഷം ഇന്നലെ ഉദ്ഘാടനം ചെയ്ത കോഴിക്കോട് ഫറോക് പഴയ പാലത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി.
പാലത്തിൻറെ മുകൾ ഭാഗത്തു തട്ടി ബസിനു കേടുപാട് സംഭവിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പാലത്തിൽ ബസ് കുടുങ്ങിയത്. ബസ് പിന്നീട് സ്ഥലത്തു നിന്നും നീക്കി. ബസിൻറെ മുകളിലെ എ സി യുടെ ഭാഗങ്ങളും തകർന്നു. പാലത്തിലെ സിഗ്നൽ ലൈറ്റുകളും തകർന്നിട്ടുണ്ട്.
Post a Comment