കാരക്കുറ്റി: റോഡ് ചളിക്കുഴി ആയതോടെ വാഴ നട്ടു പ്രതിഷേധവുമായി നാട്ട്കാർ. ദിനേന ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികളടക്കം ഉപയോഗിക്കുന്ന കാരക്കുറ്റി -PTMHS റോഡിലാണ് ചെളിക്കുഴി രൂപപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധസൂചകമായി വാഴ നട്ടത്
സ്കൂളിലേക്കുള്ള പ്രധാന വഴി നടക്കാൻ പോലും പറ്റാത്ത വിധമായി മാറിയതോടെ ദിവസങ്ങളായി പ്രദേശവാസികളും വിദ്യാർത്ഥികളുമെല്ലാം ഏറെ ദുരിതത്തിലാണ്. ജനപ്രതിനിധികളോട് നിരന്തരം സൂചിപ്പിച്ചിട്ടും ഒരു മാറ്റവുമില്ലെന്ന ആക്ഷേപവും ഉണ്ട്
എന്നാൽ ഇതൊരു സൂചനാ സമരം മാത്രമാണെന്നും ഇനിയും പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ സൂചിപ്പിച്ചു
Post a Comment