പഞ്ചായത്ത് നിർദേശിക്കുന്ന റൂട്ടിൽ സർവീസ് നടത്തുന്നതിന് വാഹനത്തിന്റെ ഇന്ധന ചെലവ് പഞ്ചായത്ത് തനതു ഫണ്ടിൽ ഉൾപ്പെടുത്തിയും സ്പോൺസർമാർ മുഖേനയുമാണ് കണ്ടെത്തുന്നത് . ആദ്യത്തെ ഒരു മാസത്തെ ഇന്ധന ചെലവിനുള്ള ഒരു ലക്ഷം രൂപ പഞ്ചായത്ത് ചാത്തമംഗലം സഹകരണ ബാങ്ക് മുഖേന കണ്ടെത്തി കെഎസ്ആർടിസിക്ക് നൽകി . പഞ്ചായത്ത് 2022--23 പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനു ഫണ്ട് ചെലവഴിക്കുന്നതിനുള്ള അംഗീകാരവും വാങ്ങിയിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് 3 മാസ ത്തേക്ക് ആകെ 10 രൂപ നൽകി യാൽ മതി .
വെള്ളന്നൂരിലെ ചാത്തമംഗലം ആർട്സ് ആൻഡ് സയൻസ് കോളേജ്., എംവിആർ ആശുപത്രി, നായർകുഴി ഗവ ഹയർസെക്കൻഡറി സ്കൂൾ, വെള്ളന്നൂർ ആയുർവേദ ഡിസ്പെൻസറി , നായർകുഴി ഹോമിയോ ആശുപ്രതി , ചൂലൂർ ഫാമിലി ഹെൽത്ത് സെന്റർ , താത്തൂർ ശുഹദാ മഖാം എന്നിവിടങ്ങളിൽ സർവീസ് നടത്തുന്നതിന് റൂട്ട് തയാറാ ക്കി . ചാത്തമംഗലത്തു നിന്നു മാവൂർ വഴി എളമരം പാലം കടന്ന് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലേക്കും ഗ്രാമവണ്ടി സർവീസ് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു . പദ്ധതി വിജയിച്ചാൽ രണ്ടാമത്തെ ഗ്രാമ വണ്ടിയും നിരത്തി ലിറങ്ങും .
Post a Comment