ഉള്‍വസ്ത്രമഴിച്ച് പരിശോധന: കൊല്ലത്ത് വീണ്ടും നീറ്റ് പരീക്ഷ നടത്തും


കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കു മുമ്പായി ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്തും. അടുത്ത മാസം നാലിനു പരീക്ഷ നടത്തുമെന്ന് അറിയിപ്പു ലഭിച്ചതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു. 




ആയുര്‍ മാര്‍തോമാ കോളജിലാണ് വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ചത്. ഇതില്‍ ഒട്ടേറെ പരാതികള്‍ ദേശീ ടെസ്റ്റിങ് ഏജന്‍സിക്കു ലഭിച്ചിരുന്നു.

അടുത്ത മാസം നാലിനു രണ്ടു മണിക്കാണ് പരീക്ഷ. പരീക്ഷാ കേന്ദ്രം ആയൂര്‍ കോളജില്‍നിന്നു കൊല്ലം എസ്എന്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ മാത്രം വീണ്ടും പരീക്ഷ എഴുതിയാല്‍ മതി.

ഫലം സെപ്റ്റംബര്‍ ഏഴിന്

നീറ്റ് യുജി റിസൽട്ട് സെപ്റ്റംബർ 7ന് പ്രഖ്യാപിക്കും. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു. 

18 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്. ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും ഉപയോ​ഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം. 

ഉത്തരസൂചിക ‍ഡൗൺലോഡ് ചെയ്യാൻ www.neet.nta.nic.in. ഔദ്യോ​ഗിക വെബ്സൈറ്റിലെ ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോ​ഗിൻ വിശദാംശങ്ങൾ നൽകണം. പിന്നാലെ നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം.

ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും. neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം.

Post a Comment

Previous Post Next Post
Paris
Paris