മുക്കം നഗര സഭ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിൽ ഓണം ഖാദി മേള മുക്കത്ത് ആരംഭിച്ചു. നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു.
30 ശതമാനം ഗവ: റിബേറ്റും ജീവനക്കാർക്ക് ക്രഡിറ്റ് സൗകര്യവും ലഭിക്കുന്നതാണ്.
ഓരോ 1000 രൂപയുടെ പർച്ചേസിനും സമ്മാന കൂപ്പണും ലഭിക്കും.
നഗരസഭ മന്ദിരത്തിന്റെ താഴത്തെ നിലയിലാണ് മേള പ്രവർത്തിക്കുന്നത്.
പരിപാടിയിൽ നഗരസഭ കൗൺസിലർമാരായ സത്യനാരായണൻ മാസ്റ്റർ, മുഹമ്മദ് അബ്ദുൽ മജീദ്, നൗഫൽ മല്ലശ്ശേരി, രജിനി എം വി, ബിജുന മോഹൻ ,ബിന്ദു, വസന്തകുമാരി,
ജോഷില , അനിതകുമാരി, അശ്വതി സമൂജ് കുടുംബശ്രീ CDS ചെയർ പേഴ്സൻ രജിത ടി, ഖാദി ബോർഡ് പ്രൊജക്ട് ഓഫീസർ സിബി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment