തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരത്തിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യം


തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം

മുക്കം: മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്‍് അസ്‌ലം ചെറുവാടി. മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികള്‍ നടത്തികൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും സമരപ്പന്തലിലേക്ക് നടത്തിയ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 




തൊഴിലാളികള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി കോടതി കയറ്റുകയും, മാനസിമായും ശാരീരികമായും തകര്‍ക്കാനുമാണ് മാനേജ്‌മെന്റിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുതലാളിമാര്‍ക്കുമുന്നില്‍ വിധേയപ്പെട്ട് കഴിയുന്ന തമ്പുരാക്കന്‍മാരുടെയും ജന്മിമാരുടെയും കാലം അവസാനിച്ചുവെന്ന് മാനേജ്‌മെന്റ് തിരിച്ചറിഞ്ഞാല്‍ നല്ലതാണെന്നും തൊഴിലാളികളുടെ ഈ അതിജീവനസമരത്തിന് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി. 




പാര്‍ട്ടി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഐക്യദാര്‍ഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യുവിന്റെ ഐക്യാദാര്‍ഢ്യ പതാക ജില്ല പ്രസിഡണ്ട് ചന്ദ്രന്‍ കല്ലുരുട്ടി സമരസമിതി നേതാക്കള്‍ക്ക്് കൈമാറി. സമരസമിതി നേതാക്കളെ ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി ഹാരാര്‍പ്പണം നടത്തി. മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ ഗഫൂര്‍ മാസ്റ്റര്‍, ഫാത്തിമ കൊടപ്പന, കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശംസുദ്ദീന്‍ ആനയാംകുന്ന്, സമരസമിതി അംഗങ്ങളായ വിജീഷ്, മുസ്തഫ പാലേരി, സുരേന്ദ്രന്‍, ബാദുഷ എന്നിവര്‍ സംസാരിച്ചു. ഗെയ്റ്റുംപടിയില്‍ നിന്നാംരംഭിച്ച ഐക്യദാര്‍ഢ്യറാലിക്ക് മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ, കെ.ടി ഹമീദ്, അന്‍വര്‍ മുക്കം, അസീസ് തോട്ടത്തില്‍, സലീം ഗേറ്റുംപടി, മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി. സമരസമിതി കണ്‍വീനര്‍ ജബ്ബാര്‍ ടി.പി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ റഫീഖ് നന്ദിയും പറഞ്ഞു. 



Post a Comment

Previous Post Next Post
Paris
Paris