കുന്ദമംഗലം : രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടുക എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നൽകുന്ന ജനകീയ ഹർജിയിലേക്കുള്ള ഒപ്പ് ശേഖരണം കുന്ദമംഗലത്ത് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ ഇ. പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. നിരപരാധികളായ അനേകം മനുഷ്യർ നീതി നിഷേധിക്കപ്പെട്ട് ജയിലറക്കുള്ളിലാണെന്നും അവരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ. പി. ഉമർ അധ്യക്ഷത വഹിച്ചു. എം. എ. സുമയ്യ, സി. അബ്ദുറഹ്മാൻ, എം. എം. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. പി.എം. ശരീഫുദ്ധീൻ, പി.പി. മജീദ്, ഇ. അമീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment