സംരംഭകത്വ വർഷം: കൊടിയത്തൂരിൽ ലോൺ-ലൈസൻസ്‌-സബ്‌സിഡി മേള സംഘടിപ്പിച്ചു.


മുക്കം:സംരംഭകത്വ വർഷത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി നവ സംരംഭകർക്കായി ലോൺ-ലൈസൻസ്‌-സബ്സിഡി മേള സംഘടിപ്പിച്ചു. കൊടിയത്തൂർ ഉസ്സൻ മാസ്റ്റർ സ്മൃതി കേന്ദ്രത്തിലാണ് പരിപാടി നടന്നത്. 




ചടങ്ങിൽ ലോൺ സാങ്ങ്ഷൻ ലെറ്റർ വിതരണവും അപേക്ഷ സ്വീകരിക്കലും പ്രോജക്റ്റ്‌ അവതരണവും നടന്നു.വ്യവസായ  വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഭാഗമായുള്ള സബ്‌സിഡികൾക്കുള്ള അപേക്ഷകളും പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയിലെ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളുമാണ്‌ മേളയിൽ സ്വീകരിച്ചത്‌.ഉദ്യം രജിസ്ട്രേഷൻ, കെ.സിഫ്റ്റ്‌ രജിസ്ട്രേഷൻ,ഫുഡ്‌ രജിസ്ട്രേഷൻ(എഫ്‌.എസ്‌.എസ്‌.എ.ഐ)എന്നിവയും മേളയിൽ നടന്നു.
പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. 
വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി,
 അധ്യക്ഷത വഹിച്ചു.  സ്റ്റാൻ്റിംഗ്ൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗം ടി.കെ അബൂബക്കർ,
പഞ്ചായത്ത് സെക്രട്ടറി ഹശിഹരൻ തുടങ്ങിയവർ സംബന്ധിച്ചു. 
2022-23 സാമ്പത്തിക വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചു കൊണ്ട്‌ നാലു ലക്ഷം പേർക്ക്‌ തൊഴിൽ നൽകുന്നതിനാണ്‌ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സംയോജിച്ച്‌ സംരംഭകത്വ വർഷം ആചരിക്കുന്നത്‌.സംരംഭകരുടെ വിവര ശേഖരണം,സംരംഭകർക്കാവശ്യമായ ഓൺലൈൻ സേവനങ്ങളായ ലൈസൻസിനും സബ്സിഡിക്കും ലോണിനും വേണ്ടിയുള്ള അപേക്ഷകൾ തയ്യാറാക്കി നൽകൽ,സംരംഭകർക്കുള്ള വ്യവസായ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും വിവിധ പദ്ധതികളെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ നൽകൽ എന്നീ സേവനങ്ങൾ കൊടിയത്തൂർപഞ്ചായത്തിൽ നിന്നും വ്യവസായ വകുപ്പ്‌ ഇന്റേൺ വഴി ലഭിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.

തിങ്കൾ,ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ സംരംഭകർക്കായി ഹെൽപ്‌ ഡെസ്കും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്‌.ചെറുകിട വ്യവസായ സംരഭങ്ങളെ ഉത്തേജിപ്പിക്കുന്നതിന്‌ വേണ്ടിയും സംരഭങ്ങള്‍ തുടങ്ങുന്നതിലെ കാലതാമസം മാറ്റുവാനും കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം കൊണ്ടുവന്ന കേന്ദ്രീകൃത രജിസ്ട്രേഷന്‍ സ്കീമായ ഉദ്യം രജിസ്ട്രേഷനനുള്ള സൗകര്യവും പഞ്ചായത്തിലെ ഹെൽപ്‌ ഡെസ്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്‌.


Post a Comment

Previous Post Next Post
Paris
Paris