ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങളും കണ്ടെത്തി; ഞെട്ടൽ മാറാതെ കുടയത്തൂർ; ഒരു നിമിഷം കൊണ്ട് മണ്ണിനടിയിലായത് നാട്ടുകാർക്ക് പ്രിയപ്പെട്ടവർ


ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ പുലർച്ചെ നാല് മണിയോടെ ഉണ്ടായ ഉരുൾ പൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ശക്തമായ മഴമൂലമുള്ള ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ എല്ലാവരും മരണപ്പെട്ടു. ചിറ്റടിച്ചാലിൽ സോമൻ എന്ന ആളുടെ വീടാണ് ഉരുൾപൊട്ടലിൽ തകർന്നത്. സോമൻ , അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്




ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും, പോലീസും , നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആദ്യം ‘അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അല്പ സമയത്തിന് ശേഷം കൊച്ചു മകൻ ദേവാനന്ദിന്റെ മൃതദേഹവും തിരച്ചിൽ സംഘത്തിന് ലഭിച്ചു. ഉരുൾപൊട്ടൽ മൂലം പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു. മണ്ണിടിച്ചിൽ നടന്നതിന് തൊട്ടുമാറി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ആ പ്രദേശത്തു കൂടി മണ്ണിടിച്ചിൽ ഉണ്ടാകാതിരുന്നത്കൊണ്ട് വലിയ അപകടം ഒഴിവായെന്ന് നാട്ടുകാർ പറയുന്നു.

മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത് മണ്ണും കല്ലും നിറഞ്ഞതിനാൽ വളരെ ബുദ്ധിമുട്ടിയാണ് ജെ സി ബി ഉൾപ്പെടുന്ന തിരച്ചിൽ യന്ത്രങ്ങൾക്ക് ഇവിടേക്ക് എത്തിച്ചേരാൻ സാധിച്ചത്. കൂട്ടായ പരിശ്രമത്തിന് ശേഷം കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാടിനെ നടുക്കിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും പ്രദേശ വാസികൾ ഇപ്പോഴും കരകയറിയിട്ടില്ല

Post a Comment

Previous Post Next Post
Paris
Paris