കൊടിയത്തൂര്‍: മുസ്ലിംലീഗ് കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എന്‍.കെ അശ്റഫിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറ് ഇരുട്ടിന്റെ മറവില്‍ അടിച്ചുതകര്‍ക്കുകയും ബൈക്കിന് തീയിട്ട് നശിപ്പിക്കാന്ശ്രമിക്കാന് ശ്രമിക്കുകയും ചെയ്ത അക്രമികളെ ഉടന്‍ പിടികൂടണമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി.
ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുന്ന അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണം. ചുള്ളിക്കാപറമ്പിലുള്ള എന്‍.കെ അശ്റഫിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചു. മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹമീദ് കെ.ടി, സാലിം ജീറോഡ്, ബാവ പവര്‍വേള്‍ഡ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment