കൊടുവള്ളി മണ്ഡലത്തിലെ വിവിധ പ്രവർത്തികൾക്ക് ഫണ്ട്‌ അനുവദിച്ചു.


കൊടുവള്ളി: നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പ്രത്യേക വികസന ഫണ്ടിൽ നിന്നും ഫണ്ട് അനുവദിച്ചതായി ഡോ:എം. കെ മുനീർ എം. എൽ. എ അറിയിച്ചു.




സി. എച്ച് മുഹമ്മദ്‌ കോയ മെമ്മോറിയൽ കോളേജ് കെട്ടിട നിർമ്മാണം (99 ലക്ഷം ),  മടവൂർ കൃഷിഭവൻ കെട്ടിട നിർമ്മാണം (40 ലക്ഷം), ജി. എം എൽ. പി & യു. പി സ്കൂൾ വെളിമണ്ണ കെട്ടിട നിർമ്മാണം (40 ലക്ഷം ), ഗവ എൽ. പി സ്കൂൾ പന്നിക്കോട്ടൂർ നരിക്കുനി കെട്ടിട നിർമ്മാണം (21.79 ലക്ഷം), ജി.എം.എൽ.പി സ്കൂൾ പാറന്നൂർ നവീകരണം ( 20 ലക്ഷം),  കച്ചേരിമുക്ക് ഹെൽത്ത്‌ സബ് സെന്റർ കെട്ടിട നിർമ്മാണം (30 ലക്ഷം), ഹെൽത്ത്‌ സബ് സെന്റർ മാനിപുരം കെട്ടിട നിർമ്മാണം (25 ലക്ഷം ) പൊയിലങ്ങാടി തൂക്കുപാലം പുനർ നിർമ്മാണം (25 ലക്ഷം),
ഓമശ്ശേരി പാച്ചാം തോട് നവീകരണം (12 ലക്ഷം ), കരീറ്റിപ്പറമ്പ് അംഗനവാടി കെട്ടിട നിർമ്മാണം (11.40 ലക്ഷം ), പാലക്കുറ്റി അംഗനവാടി കെട്ടിട നിർമ്മാണം (12 ലക്ഷം)  ആരാമ്പ്രം ഗവ യു. പി സ്കൂൾ വാഹനം (15.8 ലക്ഷം), ഗവ എൽ. പി സ്കൂൾ വെട്ടിഒഴിഞ്ഞ തോട്ടം വാഹനം  (16 ലക്ഷം ), ഗവ എൽ. പി സ്കൂൾ പൈബാലുശ്ശേരിക്ക് വാഹനം (7.5 ലക്ഷം ), ഗവ ഹയർ സെക്കന്ററി സ്കൂൾ താമരശ്ശേരിയിൽ ക്രിക്കറ്റ്‌ പിച്ച് നിർമ്മാണം (17.15 ലക്ഷം ), ഗവ യു. പി സ്കൂൾ എളേറ്റിൽ ക്ലാസ്സ്‌ റൂം ഡിജിറ്റലൈസെഷൻ  (6.5 ലക്ഷം), കൂടത്തായി ബസാർ ക്ഷീരോൽപാദക സഹകരണ സംഘം കെട്ടിട നിർമ്മാണം (10 ലക്ഷം ) രൂപയും അനുവദിച്ചു.

മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമ്മാണത്തിനും പുണരുദ്ധാരണത്തിനും ഫണ്ട്‌ വകയിരുത്തി. പാടി - പുന്നപ്പിലാക്കിൽ റോഡ് (10 ലക്ഷം), അറമുക്ക് - അമ്പായക്കുന്ന് റോഡ് (10 ലക്ഷം ), ഇല്ലപ്പൊയിൽ -മുണ്ടപ്പുറം റോഡ് (10 ലക്ഷം ),പാലക്കുന്ന് - കുവ്വച്ചാലിൽ റോഡ് (4.5  ലക്ഷം ) കായലും പാറ - പള്ളിക്കുന്നേൽ റോഡ് (4.5 ലക്ഷം ),
കമ്പിക്കുന്ന് - വട്ടക്കുരു റോഡ് (4 ലക്ഷം ), പൂഴിക്കുന്നാമാട് റോഡ് (4 ലക്ഷം ), ടി. ടി മുക്ക് - ഹനീഫ റോഡ് (4 ലക്ഷം ), പുലിവലം - കണ്ണാളി റോഡ് (4.5 ലക്ഷം ), മാട്ടുലായി - പൊമ്പ്രമല - മലമ്മൽ റോഡ് (4.5 ലക്ഷം ), ആലോക്കണ്ടി - മഠത്തിൽ പീടിക റോഡ്  (4.8 ലക്ഷം ), വരിങ്ങിലോറ മല - കിഴക്കേ അത്യേരി -കുന്നുമ്മൽ - തളപ്പറ്റത്താഴം റോഡ് (3 ലക്ഷം ), പുൽപറമ്പിൽ താഴം - വെള്ളച്ചാൽ റോഡ് (4.8 ലക്ഷം ), കയ്യൊടിയൻപാറ - വേണാടി - തേവർ മല റോഡ് (4.5 ലക്ഷം ), താഴ്‌വാരം - കഴുകനോലിക്കൽ റോഡ് (4.5 ലക്ഷം ), കൊട്ടക്കാവായാൽ - കോട്ടക്കൽ റോഡ് (4.5 ലക്ഷം ), താന്നിക്കൽ മുക്ക് - വെള്ളത്തിങ്ങൽ പുറായിൽ റോഡ് (4.5 ലക്ഷം ), ചാത്തരു കണ്ടി - വട്ടോത്ത് റോഡ് (4 ലക്ഷം ), പടിപ്പുരക്കൽ - എക്സ്പ്രസ്സ്‌ സ്റ്റേഡിയം റോഡ് (4 ലക്ഷം ), ഇയ്യോത്തിയിൽ - കൊയപ്പറ്റമ്മൽ റോഡ് (4 ലക്ഷം ), പൊട്ടൻപിലാക്കിൽ - പട്ടിണിക്കര പള്ളി റോഡ് (2.4 ലക്ഷം ), കിഴക്കേകുന്ന് - മേത്തൽ പൊയിൽ റോഡ് (3 ലക്ഷം ), കടുകംവള്ളി താഴം - കരിയാട്ടുമ്മൽ റോഡ് (4.5 ലക്ഷം ), പൂലോട് - മുക്രം തോട് റോഡ് (4.5 ലക്ഷം ), നല്ലടം - രണ്ടുകണ്ടി ബൈപ്പാസ് റോഡ് (4.5 ലക്ഷം ).

കൂടാതെ വെള്ളപ്പൊക്കം ദുരിശ്വാസ ഫണ്ടിൽ നിന്നും റോഡുകളുടെ പുനരുദ്ധാരണത്തിനു ഫണ്ട്‌ ലഭ്യമാക്കി. കട്ടിപ്പാറ - അമരാട് റോഡ് (4.5 ലക്ഷം ), കാവിൽ - തച്ചോട്ടക്കുന്നു റോഡ് (4.5 ലക്ഷം ), ചെന്നിലോട്ടുതാഴം - കരിയാട്ടുമ്മൽ റോഡ് (4.5 ലക്ഷം ), മക്കാട്ടുകടവ് - ചെന്നുമ്മൽ റോഡ് (4.5 ലക്ഷം ), പാലോളിത്താഴം - കോട്ടക്കൽ താഴം റോഡ് (4.5 ലക്ഷം ),, പുലിവലത്തിൽ - മൂഴിപ്പുറത്ത് പൊയിൽ കോളനി റോഡ് (4.5 ലക്ഷം ),  മുണ്ടപ്പുറത്ത് - അയനിക്കാട് റോഡ് (5 ലക്ഷം ), വെട്ടുവകുന്ന് - പോക്കരങ്ങാടി റോഡ് (6 ലക്ഷം ), വേനപ്പാറ - കാട്ടുമുണ്ട - ചാമോറ - കൊല്ലപ്പടി റോഡ് (8 ലക്ഷം ), ആരാമ്പ്രം - ലക്ഷം വീട് - കീമാരിക്കടവ് റോഡ് (5 ലക്ഷം), സൗത്ത് കൊടുവള്ളി - സഹകരണമുക്ക് റോഡ് (5 ലക്ഷം), പുത്തൂർ  - ജാറം കണ്ടി റോഡ്  (8 ലക്ഷം), മടവൂർ - കോളേരിത്താഴം റോഡ് (5 ലക്ഷം), പകലെടത്ത് - റൈസ് മിൽ റോഡ്  (5 ലക്ഷം) എന്നീ റോഡുകൾക്കാണ് ഫണ്ട്‌ ലഭ്യമാക്കിയത്.

ഡോ: എം. കെ മുനീർ എം. എൽ. എ യുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് 16.08.2022 ന് നടന്ന മേൽപ്രകാരമുള്ള പ്രവർത്തികളുടെ അവലോകന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ശ്രീമതി അനിത കുമാരി, ഫിനാൻസ് ഓഫിസിർ ശ്രീ മനോജൻ എൻ. പി, അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണർ (ജനറൽ) ശ്രീമതി മിനി. എം, തുടങ്ങിയവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു


Post a Comment

Previous Post Next Post
Paris
Paris