ലഹരി ഉപയോഗം തടയുന്നതിൽ ജനകീയ പങ്കാളിത്ത്വം ഉറപ്പ് വരുത്തും


കൊടുവള്ളി -ലഹരി വസ്തുക്കളുടെ വിതരണം, വ്യാജ മദ്യ ഉൽപാദനം, വിതരണം, വിൽപന എന്നിവ ജനകീയ പങ്കാളിത്തത്തോടെ തടയുന്നതിന്ന് കൊടുവള്ളി നിയോജക മണ്ഡലം എം.എൽ എ  MK മുനീറിന്റെ നിർദ്ദേശ പ്രകാരം കൊടുവള്ളി നഗരസഭ ഹാളിൽ ചേർന്നയോഗത്തിൽ കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു.




 കൊടുവള്ളിനഗരസഭയിലും, മണ്ഡലത്തിലെ കട്ടിപ്പാറ, ഓമശ്ശേരി, താമരശ്ശേരി, കിഴക്കോത്ത്, മടവൂർ, നരിക്കുനി എന്നീ പഞ്ചായത്തുകളിലും എല്ലാ ജന വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് ജനകീയ യോഗങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.അത് അടിസ്ഥാനത്തിൽ കൊടുവള്ളി നഗരസഭയിൽ നടത്തുന്ന യോഗം 5.9.2022 ന് തിങ്കളാഴ്ച 10:30 ന് കൊടുവള്ളി നഗരസഭ കോൺഫ്രൻസ് ഹാളിൽ നടക്കും.
പരിപാടിയിൽ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് മോയത്ത്, ഓമശ്ശേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്ക ര ,കൊടുവള്ളി നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.മൊയ്തീൻകോയ, റംല ഇസമാഈൽ, റംസിയമോൾ, ഷരിഫാ കണ്ണാടിപ്പൊയിൽ, താമരശ്ശേരി എക്സൈസ് സി.ഐ.ലാലു. സബ്ബ് ഇൻസ്പെക്ടർ ഷാജി, താമരശ്ശേരി ഫോറസ്റ്റ് റൈഞ്ച് ഓഫിസർ രാജീവ് കുമാർ, കൊടുവള്ളി പോലീസ് സബ്ബ് ഇൻസ്പെക്ടർ അനൂബ്. തുടങ്ങിയവർ സംസാരിച്ചു..

Post a Comment

Previous Post Next Post
Paris
Paris