തിരുവനന്തപുരം: 140 നിയോജക മണ്ഡലങ്ങളിലും സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണം മേളകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം 26-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മേളകളിൽ അതത് പ്രദേശത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ വിൽക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോർട്ടികോർപ്പ്, മിൽമ, എം.പി.ഐ. എന്നീ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുമുണ്ടാവും.
ഓണത്തോടനുബന്ധിച്ച് എല്ലാ മഞ്ഞക്കാർഡ് ഉടമകൾക്കും ഒരു കിലോഗ്രാം പഞ്ചസാര 21 രൂപ നിരക്കിൽ വിതരണംചെയ്യുന്നുണ്ട്. എല്ലാ മുൻഗണനേതര കാർഡ് ഉടമകൾക്കും പത്തു കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ നൽകും. അഞ്ചുകിലോഗ്രാം വീതം പച്ചരിയും ചമ്പാവരിയുമാണ് നൽകുക.
ശനിയാഴ്ചമുതൽ വിതരണം തുടങ്ങും. വെൽഫെയർ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം കേന്ദ്ര സഹായത്തോടെ പുനഃസ്ഥാപിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
Post a Comment