കുന്ദമംഗലം : വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എന്നും മുന്നിൽ നിന്നിട്ടുള്ള പ്രസ്ഥാനമാണ് വ്യാപാരി വ്യവസായി സമിതി എന്ന് ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''കച്ചവടക്കാരന്റെ കരുത്തായി കൂടെയുണ്ടാകു''മെന്ന തലക്കെട്ടിൽ അജ് വ ഹോട്ടലിൽ ആയിരുന്നു പരിപാടി നടന്നത്.
യൂണിറ്റ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ. വിജയൻ മുഖ്യ പ്രഭാഷണം നടത്തി. ഇ. പി. അൻവർ സാദത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി. മരക്കാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം ദേവദാസൻ, പി.ഷൈപ്പു, രാജൻ പാറപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു. റഹൂഫ് കനൂപി, പി.എം. ഹനീഫ, എൻ.ദാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി. എം.കെ. സുഭാഷ് സ്വാഗതവും സിദ്ധിഖ് മിൻസാര നന്ദിയും പറഞ്ഞു.
Post a Comment