രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീ കോടതി ഇടപെടുക. : ജനകീയ ഒപ്പുശേഖരണം ഉദ്ഘാടനം ഇന്ന് മുക്കത്ത്


മുക്കം: ഫാസിസത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ തടവിലാക്കിയ രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചിഫ് ജസ്റ്റിസിന് ജനകീയ ഹരജി സമര്‍പ്പിക്കുന്നതിന്ന് വേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ ഒപ്പ് ശേഖരണത്തിന്റെ മണ്ഡലം തല ഉദ്ഘാടനം ഇന്ന് (19.8 .22 വെള്ളി) വൈകിട്ട് 4 മണിക്ക് മുക്കം ബസ് സ്റ്റാന്റില്‍ നടക്കും. 




യു.എ.പി.എ കരിനിയമത്തിന്റെ ഇരയായി എട്ടര വര്‍ഷം ജയിലിലടക്കപ്പെട്ട് നിരപരാധിയെന്നു പറഞ്ഞ് വിട്ടയക്കപ്പെട്ട യഹ്‌യ കമ്മുക്കുട്ടി ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യും. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി ചന്ദ്രന്‍ കല്ലുരുട്ടി, ജില്ല കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടി, മുക്കം നഗരസഭ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കര്‍, കെ.ജി സീനത്ത് എന്നിവരും സാലിഹ് കൊടപ്പന, ജ്യോതി ബസു, ശംസുദ്ദീന്‍ പി.കെ, നാസര്‍ പുല്ലുരാംപാറ, പി.കെ ഹാജറ തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും.

Post a Comment

Previous Post Next Post
Paris
Paris